മ്യാന്മറിനും ബംഗ്ലാദേശിനും മുകളിൽ ചക്രവാതചുഴി; 24 മണിക്കൂറിൽ ന്യൂനമർദമാകും, കേരളത്തിൽ ഇടത്തരം മഴയ്ക്ക് സാധ്യത

By Web Team  |  First Published Sep 12, 2024, 2:53 PM IST

തീരദേശ പശ്ചിമ ബംഗാളിനും വടക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. കേരളത്തിൽ അടുത്ത ഏഴ്  ദിവസം വ്യാപകമായി നേരിയ, ഇടത്തരം മഴക്ക് സാധ്യതയെന്നും അറിയിപ്പുണ്ട്.


തിരുവനന്തപുരം: മ്യാന്മറിനും  ബംഗ്ലാദേശിനും മുകളിൽ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. അടുത്ത 24  മണിക്കൂറിനുള്ളിൽ തീരദേശ ബംഗ്ലാദേശിനും വടക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തുടർന്ന് തീരദേശ പശ്ചിമ ബംഗാളിനും വടക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യത. കേരളത്തിൽ അടുത്ത ഏഴ്  ദിവസം വ്യാപകമായി നേരിയ, ഇടത്തരം മഴക്ക് സാധ്യതയെന്നും അറിയിപ്പുണ്ട്.

തെക്കു പടിഞ്ഞാറൻ ഉത്തർ പ്രദേശിന്‌  മുകളിൽ തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. വടക്ക്, വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യൂനമർദ്ദം നാളെയോടെ ശക്തി കുറയാൻ സാധ്യതയുണ്ട്. കർണാടക മുതൽ തെക്കൻ ഗുജറാത്തു തീരം വരെ ന്യൂനമർദ്ദപാത്തി ചുരുങ്ങിയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത ദിവസങ്ങളിൽ നേരിയ, ഇടത്തരം മഴക്ക് സാധ്യതയുണ്ടെങ്കിലും ഇന്ന് മുതൽ അഞ്ച് ദിവസം പ്രത്യേക മഴ മുന്നറിയിപ്പില്ല.
 

Latest Videos

undefined

കല്ലുമ്മക്കായയുടെ ജനിതക രഹസ്യം കണ്ടെത്തി സിഎംഎഫ്ആർഐ; കാൻസർ ഗവേഷണങ്ങൾക്ക് സഹായകരമാകും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
click me!