ഒറ്റപ്പാലത്ത് 8 ലോക്കൽ സെക്രട്ടറിമാരെ ഒഴിവാക്കി പുതിയ ഏരിയ കമ്മറ്റി രൂപീകരിച്ചതിലും വിമര്‍ശനം
പാലക്കാട്: ഒറ്റപ്പാലം സിപിഎം ഏരിയ സമ്മേളനത്തിൽ ജില്ല നേതൃത്വത്തിനെതിരെ വിമർശനം. ജില്ല കമ്മറ്റിയുടെ മൂക്കിന് താഴെയുള്ള പാലക്കാട് മണ്ഡലത്തിൽ സംഘടന ദുർബമായത് എങ്ങനെ എന്നായിരുന്നു പ്രതിനിധികളുടെ ചോദ്യം. ജില്ല സെക്രട്ടറിയുടെ സാന്നിധ്യത്തിലായിരുന്നു വിമർശനം. എ.വിജയരാഘവനെ പാലക്കാട് ലോക്സഭ സ്ഥാനാർത്ഥിയാക്കിയതിനേയും പ്രതിനിധികൾ വിമർശിച്ചു. യുവാക്കളെ കൊണ്ടുവരുന്നതിൽ പാർട്ടി പരാജയപ്പെട്ടു എന്നും ഗ്രൂപ്പ് ചർച്ചയിൽ ആക്ഷേപം ഉയര്‍ന്നു. ഒറ്റപ്പാലത്ത് 8 ലോക്കൽ സെക്രട്ടറിമാരെ ഒഴിവാക്കി പുതിയ ഏരിയ കമ്മറ്റി രൂപീകരിച്ചതിലും പ്രതിനിധികള്‍ അമർഷം രേഖപ്പെടുത്തി.
പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറിയുടെ ഏരിയ സമ്മേളനത്തിലും മത്സരം നടന്നു. കെ പി ഉദയഭാനുവിന്‍റെ ഏരിയ കമ്മിറ്റിയായ കൊടുമണ്ണിൽ ആയിരുന്നു മത്സരം. ഉദയഭാനുവിന്‍റെ വിശ്വസ്തൻ ആർ.ബി. രാജീവ് കുമാർ ഒടുവിൽ വിജയിച്ചു. മത്സരം ഒഴിവാക്കാനുള്ള ജില്ലാ സെക്രട്ടറിയുടെ നീക്കം വിജയിച്ചില്ല.