മാധ്യമം ദിനപത്രത്തിന്‍റെ എഡിറ്റർക്കും ലേഖകനും ക്രൈംബ്രാഞ്ച് നോട്ടീസ്; പൊലീസ് നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി

By Web Desk  |  First Published Dec 31, 2024, 12:46 PM IST

മാധ്യമം ദിനപത്രത്തിന്‍റെ എഡിറ്റർക്കും ലേഖകനും ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയ സംഭവത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. പൊലീസ് നൽകിയ നോട്ടീസ് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു.


കൊച്ചി: മാധ്യമം ദിനപത്രത്തിന്‍റെ എഡിറ്റർക്കും ലേഖകനും ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയ സംഭവത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. പൊലീസ് നൽകിയ നോട്ടീസ് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. വാർത്തയുടെ ഉറവിടവും ലേഖകന്‍റെ മൊബൈൽഫോണും ഹാജരാക്കണം എന്നായിരുന്നു ക്രൈംബ്രാഞ്ച് നൽകിയ ആവശ്യപ്പെട്ടിരുന്നത്. പി എസ് സി യുമായി ബന്ധപ്പെട്ട വാർത്തയിലായിരുന്നു ക്രൈംബ്രാഞ്ചിന് അന്വേഷണം.  

വാർത്തയുടെ ഉറവിട അറിയിക്കണമെന്നും ലേഖകന്‍റെ മൊബൈൽ ഫോൺ ഹാജരാക്കണമെന്നും ആവശ്യപ്പെട്ട് ക്രൈംബ്രാ നോട്ടീസ് നൽകിയിരുന്നു, ഈ നടപടിക്കെതിരെ നൽകിയ ഹർജിയിലാണ് ഹൈക്കോടതി സ്റ്റേ ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്.

Latest Videos

വാർത്തയുടെ പേരിൽ ഫോൺ പിടിച്ചെടുക്കാനുള്ള ശ്രമം മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണം; കെയുഡബ്ല്യുജെ

 

click me!