ബാബു പോളിന്‍റെ സംസ്കാരം ഇന്ന്

By Web Team  |  First Published Apr 14, 2019, 6:42 AM IST

ജന്മനാടായ പെരുമ്പാവൂര്‍ കുറുപ്പംപടിയിലെ സെന്‍റ് മേരീസ് കത്തീഡ്രലിലാണ് സംസ്കാരച്ചടങ്ങുകൾ


പെരുമ്പാവൂര്‍: അന്തരിച്ച മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ ഡി.ബാബുപോളിന്‍റെ സംസ്കാരം ഇന്ന് നടക്കും. ജന്മനാടായ പെരുമ്പാവൂര്‍ കുറുപ്പംപടിയിലെ സെന്‍റ് മേരീസ് കത്തീഡ്രലിലാണ് സംസ്കാരച്ചടങ്ങുകൾ. ഇന്നലെ കവടിയാറുള്ള വീട്ടിൽ പൊതുദർശനത്തിന് വച്ച ഭൗതിക ശരീരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉള്‍പ്പെടെ നിരവധിപ്പേർ അന്തിമോ‍പചാരം അർപ്പിച്ചു.

രണ്ടാഴ്ച മുന്‍പ് വരെ പൊതുവേദികളിൽ സജീവമായിരുന്ന അദ്ദേഹം പ്രമേഹം ആന്തരിക അവയവങ്ങളെ ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം.

Latest Videos

click me!