'ചെങ്കൊടി തൊട്ട് കളിക്കേണ്ട..' കോലം കത്തിച്ച് തെരുവിൽ സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

By Web TeamFirst Published Sep 27, 2024, 6:11 PM IST
Highlights

ചെങ്കൊടി തൊട്ട് കളിക്കേണ്ട എന്ന മുദ്രാവാക്യം മുഴക്കിയും അൻവറിനെതിരെ ബാനര്‍ ഉയര്‍ത്തി പിടിച്ചുമാണ് പ്രതിഷേധ പ്രകടനം

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി തൊട്ട് കളിക്കേണ്ട എന്ന മുദ്രാവാക്യം മുഴക്കിയും അൻവറിനെതിരെ ബാനര്‍ ഉയര്‍ത്തി പിടിച്ചുമാണ് പ്രതിഷേധം.ഗോവിന്ദൻ മാഷ് ഒന്ന് ഞൊടിച്ചാൽ കൈയും കാലും വെട്ടിയെടുത്തു പുഴയിൽ തള്ളും എന്ന് മുദ്രാവാക്യം മുഴക്കിയാണ് നിലമ്പൂരിലെ പ്രതിഷേധ പ്രകടനം.

നിലമ്പൂരിൽ പിവി അൻവറിന്‍റെ കോലവും കത്തിച്ചു.പി വി അൻവറിനെതിരായി മലപ്പുറത്ത് സിപിഎം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു.  എടവണ്ണയിൽ എടവണ്ണ  ഏരിയകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടന്നു. എടവണ്ണയിൽ രാഷ്ട്രീയ വിശദീകരണ പൊതുയോഗവും നടക്കും. പ്രകടനത്തിൽ അൻവറുമായി അടുത്ത ബന്ധമുള്ള പ്രവർത്തകരും പങ്കെടുത്തു. കോഴിക്കോടും പ്രതിഷേധ പ്രകടനം നടന്നു. കോഴിക്കോട് ടൗണിൽ മുതലക്കുളത്ത് നിന്ന് പുതിയ ബസ് സ്റ്റാന്‍ഡിലേക്കാണ് പ്രതിഷേധ പ്രകടനം നടന്നത്.

Latest Videos

എടവണ്ണയിലെ പ്രകനടത്തിൽ അൻവറിനെതിരെ കൊലവിളി മുദ്രാവാക്യവും ഉയര്‍ന്നു. നേതാക്കൾക്കെതിരെ തിരിഞ്ഞാൽ കൈയും വെട്ടും കാലും വെട്ടുമെന്നും പ്രസ്ഥാനത്തിന് നേരെ വന്നാൽ തിരിച്ചടിക്കും കട്ടായമെന്നുമുള്ള കൊലവിളി നടത്തികൊണ്ടാണ് പ്രകടനം. അൻവര്‍ കുലം കുത്തിയാണെന്നും തെമ്മാടിയാണെന്നും മുദ്രവാക്യം വിളിച്ചു. പൊന്നേ എന്ന് വിളിച്ച നാവിൽ പോടാ  എന്ന് വിളിക്കാനറിയാം, കക്കാനും മുക്കാനും വൺമാൻഷോ നടത്താനും പാർട്ടിയെ ഉപയോഗിച്ചു, അത് നടക്കാതെ പാർട്ടിയെ തള്ളിപ്പറഞ്ഞുവെന്നും മുദ്രാവാക്യം വിളിച്ചു.

അൻവറിന്‍റെ വീട് സ്ഥിതി ചെയ്യുന്ന എടവണ്ണ ഏരിയ കമ്മിറ്റിയുടെ പ്രകടനത്തിലാണ് ഭീഷണിയോടെയുള്ള മുദ്രാവാക്യം ഉയര്‍ന്നത്. പ്രസ്ഥാനത്തിനെതിരിഞ്ഞാൽ  കൊന്ന് കുഴിച്ചു മൂടുമെന്ന് എടവണ്ണയിലെ പ്രകടനത്തിൽ കൊലവിളി മുദ്രാവാക്യം ഉയര്‍ന്നു. അൻവറിന്‍റെ തട്ടകത്തിൽ  നൂറുകണക്കിന് പ്രവർത്തകരാണ് അൻവറിനെതിരെ അണിനിരന്നത്. മലപ്പുറത്തും പി വി അൻവറിന്‍റെ കോലം കത്തിച്ചു. അതേസമയം, പ്രതിഷേധം നടത്തുകയാണെങ്കിലും മുദ്രാവാക്യം വിളിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ മനസ് തന്‍റെ ഒപ്പമാണെന്ന് പിവി അൻവര്‍ പറഞ്ഞു.

അൻവറിനെ അനുകൂലിച്ച് ഐഎൻടിയുസി ഫ്ലക്സ്; 'പോരാട്ടത്തിൽ പങ്കുചേരും, അൻവറിന്റെ ചോദ്യങ്ങൾക്ക് മറുപടി വേണം'

മൊഴി ചൊല്ലി സിപിഎം! അൻവറുമായി ഇനി ബന്ധമില്ല; പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിച്ചാൽ നടക്കില്ലെന്ന് എംവി ഗോവിന്ദൻ

 

click me!