പ്രമോദ് കോട്ടൂളിക്കെതിരെ നടപടി വേണമെന്ന് സിപിഎം യോ​ഗം; പരിശോധിക്കുമെന്ന് ഉറപ്പ്, 'നിരപരാധിത്വം തെളിയിക്കും'

By Web Team  |  First Published Jul 10, 2024, 5:56 AM IST

ഏരിയ കമ്മിറ്റി അംഗമായ പ്രമോദ് കോട്ടൂളി ഉൾപ്പെട്ട വിവാദത്തെക്കുറിച്ച് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സമിതിയാണ് പാർട്ടി തല അന്വേഷണം നടത്തുന്നത്. 


കോഴിക്കോട്: പിഎസ്‍സി കോഴ ആരോപണത്തിൽ പ്രമോദ് കോട്ടൂളിക്കെതിരെ നടപടി വേണമെന്ന് സിപിഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി യോഗത്തിൽ ആവശ്യം. ഇന്നലെ ചേർന്ന യോഗത്തിൽ ഈ വിഷയത്തിൽ അരമണിക്കൂറിലേറെ ചർച്ച നീണ്ടതായാണ് വിവരം. ഉയർന്നുവന്ന ആരോപണത്തിന്മേൽ പരിശോധന ഉണ്ടാകുമെന്ന് ജില്ലാ സെക്രട്ടറി യോഗത്തെ അറിയിച്ചു. ഏരിയ കമ്മിറ്റി അംഗമായ പ്രമോദ് കോട്ടൂളി ഉൾപ്പെട്ട വിവാദത്തെക്കുറിച്ച് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സമിതിയാണ് പാർട്ടി തല അന്വേഷണം നടത്തുന്നത്. അതേസമയം, വിവാദത്തിൽ തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നും നിരപരാധിത്വം തെളിയിക്കണമെന്നും ആവശ്യപ്പെട്ട് പ്രമോദ് കോട്ടൂളി പാർട്ടിക്ക് ഉടൻ കത്ത് നൽകുമെന്നാണ് വിവരം. 

കേരളത്തിലാദ്യം! മലദ്വാരത്തിലും മദ്യക്കുപ്പിയിലുമായി ആകാശമാർ​ഗം എത്തിച്ചത് കോടികളുടെ 'മൊതൽ'; ഒരാൾ അറസ്റ്റിൽ

Latest Videos

https://www.youtube.com/watch?v=Ko18SgceYX8

click me!