മധു മുല്ലശ്ശേരിക്കെതിര ആഞ്ഞടിച്ച് വി ജോയ്; 'പണവും പാരിതോഷികവും നൽകി പദവിയിലെത്തിയതിന്റെ ഉദാഹരണമാണ് മധു'

By Web Team  |  First Published Dec 22, 2024, 6:58 PM IST

സെക്രട്ടറിയായപ്പോള്‍ ഒരു പെട്ടി നിറയെ വസ്ത്രങ്ങളും വിദേശ സ്പ്രേയും 50000 രൂപയുമായി മധു മുല്ലശ്ശേരി തന്നെ കാണാൻ വന്നിരുന്നു. പെട്ടിയെടുത്ത് ഇറങ്ങി പോകാൻ താന്‍ ആവശ്യപ്പെട്ടെന്നും  വി ജോയ് പറഞ്ഞു.


തിരുവനന്തപുരം: സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന മധു മുല്ലശ്ശേരിക്കെതിര ആഞ്ഞടിച്ച് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ്. പണവും പാരിതോഷികവും നൽകി പാർട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണമാണ് മധുവെന്ന് വി ജോയ് വിമര്‍ശിച്ചു.

സെക്രട്ടറിയായപ്പോള്‍ ഒരു പെട്ടി നിറയെ വസ്ത്രങ്ങളും വിദേശ സ്പ്രേയും 50000 രൂപയുമായി മധു മുല്ലശ്ശേരി തന്നെ കാണാൻ വന്നിരുന്നു. പെട്ടിയെടുത്ത് ഇറങ്ങി പോകാൻ താന്‍ ആവശ്യപ്പെട്ടെന്നും വി ജോയ് പറഞ്ഞു. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലായിരുന്നു  വി ജോയിയുടെ പരാമര്‍ശനം. വഞ്ചിയൂർ ബാബുവിനെ മറുപടി പ്രസംഗത്തിൽ വി ജോയി വിമർശിച്ചു. മാന്യമായ ഭാഷയിൽ സംസാരിക്കണമെന്നും വനിതാ സഖാക്കളോട് മോശം ഭാഷയും പെരുമാറ്റവും പാടില്ലെന്നും വി ജോയ് പറഞ്ഞു.

Latest Videos

undefined

Also Read: സിപിഎം ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം; ആഭ്യന്തര വകുപ്പിനും പൊലീസിനുമെതിരെ തുറന്നടിച്ച് പ്രതിനിധികൾ

മധു മുല്ലശ്ശേരി ബിജെപിയോട് അടുത്തതും ആറ്റിങ്ങൽ മണ്ഡലത്തിലെ ബിജെപി വളർച്ചയും ഒന്നും തിരിച്ചറിയാൻ കഴിയാതെ പോയി എന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. മധു മുല്ലശ്ശേരി ബിജെപിയോട് അടുത്തിട്ടും അറിഞ്ഞവർ പാർട്ടി നേതൃത്വത്തെ അറിയിച്ചില്ലെന്നും വിമർശനമുണ്ടായിരുന്നു. അതേസമയം, ആഭ്യന്തര വകുപ്പിനും പൊലീസിനുമെതിരെ രൂക്ഷവിമര്‍ശനമാണ് സിപിഎം തിരുവനനന്തപുരം ജില്ലാ സമ്മേളന പ്രതിനിധികൾ ഉന്നയിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!