പൊലീസിന്റെ പ്രവർത്തനം പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നും പൊലീസിൽ നിയന്ത്രണമില്ലാതായെന്നും ആഭ്യന്തര വകുപ്പിനെതിരെയും കമ്മറ്റി വിമർശനം ഉന്നയിച്ചു.
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാകമ്മിറ്റിയിൽ മേയർ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനം. മേയറുടെ പിടിപ്പുകേട് നഗരസഭാ ഭരണം കൈവിട്ടു പോകാനുള്ള സാധ്യതയിലേക്ക് വരെ കാര്യങ്ങളെത്തിച്ചു എന്നാണ് വിമർശനമുയരുന്നത്. പാർട്ടിയുടെ അടിയന്തര ഇടപെടൽ വേണമെന്നും കമ്മറ്റിയിൽ ആവശ്യമുയർന്നിട്ടുണ്ട്.
അതുപോലെ തന്നെ മേയർ കെഎസ്ആർടിസി ഡ്രൈവർ തർക്കമുണ്ടായ വിഷയത്തിലും വിമർശനമുയർന്നു. മേയറും എംഎൽഎയും നടത്തിയത് അപക്വമായ ഇടപെടലാണെന്നും തർക്കം പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്നും കമ്മറ്റി കുറ്റപ്പെടുത്തി. പൊലീസിന്റെ പ്രവർത്തനം പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നും പൊലീസിൽ നിയന്ത്രണമില്ലാതായെന്നും ആഭ്യന്തര വകുപ്പിനെതിരെയും കമ്മറ്റി വിമർശനം ഉന്നയിച്ചു.