
തിരുവനന്തപുരം: കാശ്മീരിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ ആരതിക്കെതിരായ സൈബർ ആക്രമണത്തെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രാമചന്ദ്രന്റെ മകൾ ആരതിക്കെതിരായ സൈബർ ആക്രമണം മത നിരപേക്ഷതക്ക് അപമാനമാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
പഹൽഗാം ഭീകരാക്രമണം ശക്തമായി അപലപിക്കുന്നു. തീവ്രവാദി ആക്രമത്തിന് നേതൃത്വം കൊടുത്തത് രാജ്യത്തിന്റെ ശത്രുക്കളാണ്. കശ്മീരിൽ എല്ലാവരും ഒറ്റക്കെട്ടായി ആണ് ഭീകരവാദത്തിനെതിരെ പ്രതിഷേധിക്കുന്നത്. ജമാ അത്തെ ഇസ്ലാമി മാത്രമാണ് ഇതിൽ നിന്ന് വിട്ട് നിൽക്കുന്നത്. അവരുമായി ആണ് കേരളത്തിൽ യുഡിഫ് സഖ്യം. ഭീകരക്രമണത്തിന്റെ പേരിൽ വർഗീയത പ്രചരിപ്പിക്കാനുള്ള നീക്കം തിരിച്ചറിയണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam