അൻവറിനെ തള്ളി, ശശിയെ പിന്തുണച്ച് ഗോവിന്ദൻ; പരാതിയിൽ കാതലായ പ്രശ്നം ഒന്നുമില്ല, ശശിയെ ബോധപൂർവ്വം അപമാനിക്കുന്നു

By Web Team  |  First Published Oct 4, 2024, 7:18 PM IST

പി ശശിക്കെതിരായ അൻവറിന്റെ പരാതിയിൽ കാതലായ പ്രശ്നം ഒന്നുമില്ലെന്നും പി ശശിയെ ബോധപൂർവ്വം അപമാനിക്കാനുള്ള പ്രയോഗം മാത്രമാണെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.


തിരുവനന്തപുരം: സിപിഎമ്മുമായി തെറ്റിപ്പിരിഞ്ഞ പിവി അൻവറിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. മലപ്പുറം ജില്ലാ സെക്രട്ടറി ആർഎസ്എസ് എന്ന് അൻവർ പ്രചരിപ്പിക്കുകയാണ്. എല്ലാ വിശ്വാസികൾക്കും അവിശ്വാസികൾക്കും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കാമെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. പി ശശിക്കെതിരായ അൻവറിന്റെ പരാതിയിൽ കാതലായ പ്രശ്നം ഒന്നുമില്ലെന്നും പി ശശിയെ ബോധപൂർവ്വം അപമാനിക്കാനുള്ള പ്രയോഗം മാത്രമാണെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

റിയാസ് ഡിവൈഎഫ്ഐയിൽ പ്രവർത്തിക്കുമ്പോഴാണ് എംഎൽഎ ആയതും പിന്നീട് മന്ത്രിയായതും. സിപിഎമ്മിൽ ഉൾപാർട്ടി ജനാധിപത്യം ഇല്ല എന്നത് പച്ചക്കള്ളമാണ്. ജമാഅത്തെ ഇസ്ലാമി നേതാവ് ആരിഫ് അലി ആർഎസ്എസ് നേതാക്കളുമായി ചർച്ച നടത്തി. എന്തിനായിരുന്നു ആ ചർച്ച എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. യുഡിഎഫ് കേരളത്തിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും എംവി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു. പി ശശിക്കെതിരായ പരാതിയിൽ പാർട്ടിക്ക് പരിശോധിക്കാൻ ഒന്നുമില്ല. വസ്തുതയില്ലാത്ത കാര്യങ്ങളാണ് പരാതിയിലുള്ളതെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

Latest Videos

undefined

ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രിയുടെ ഭാഗമാണ് ശരിയെന്നാണ് സിപിഎം നിലപാട്. പിആർ ഏജൻസിയാണ് അഭിമുഖത്തിന് സമീപിച്ചതെന്ന ഹിന്ദുവിന്റെ വാദം തെറ്റെന്നും എംപി ഗോവിന്ദൻ പറഞ്ഞു. തൃശ്ശൂർ പൂരം അലങ്കോലമാക്കാൻ ശ്രമിച്ചത് ആർഎസ്എസ് ആണ്. പൂരം കലക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ഉദ്യോഗസ്ഥ വീഴ്ചയുമുണ്ടായിട്ടുണ്ടെന്നും എംവി ഗോവിന്ദൻ സമ്മതിച്ചു. എഡിജിപി എംആർ അജിത് കുമാർ -ആർഎസ്എസ് കൂടിക്കാഴ്ചയിൽ അന്വേഷണം അവസാന ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആരോപണം ശരിയെങ്കിൽ കർക്കശമായ നടപടി ഉണ്ടാകും. 

പാർട്ടിയും സർക്കാരും നല്ല നിലയിൽ മുന്നോട്ട് പോകുന്നതിനിടെ അക്രമണങ്ങൾ നേതൃത്വത്തിനെതിരെ ഉണ്ടാകുന്നു. അതിനായുളള പ്രചാരണത്തിന്റെ ഭാഗമാണ് മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ. ഇതിന് വലതുപക്ഷ മാധ്യമങ്ങളും സഹായിക്കുന്നു. ന്യൂനപക്ഷങ്ങൾക്കിടയിൽ മുഖ്യമന്ത്രിക്ക് നല്ല സ്ഥാനമാണുളളത്. ഇതില്ലാതാക്കാൻ ശ്രമം നടക്കുന്നു. ആർഎസ്എസ് ബന്ധമെന്ന പ്രചരണം ഇതിന്റെ ഭാഗമാണ്. തൃശ്ശൂരിലെ പരാജയവുമായി ബന്ധപ്പെട്ട് ബിജെപി വിജയത്തിന് എൽഡിഎഫ് കളമൊരുക്കിയെന്ന് പ്രചാരണം ഉണ്ടാകുന്നു. എന്നാൽ തൃശ്സൂരിൽ യുഡിഎഫ് വോട്ട് ബിജെപിക്ക് ലഭിച്ചതാണ് വിജയത്തിനുളള പ്രധാന കാരണം. 86,000 വോട്ട് കുറഞ്ഞു. എന്നാൽ ഞങ്ങൾക്ക് ലഭിക്കേണ്ടിയിരുന്ന ചില വോട്ടുകൾ നഷ്ടപ്പെട്ടു. കോൺഗ്രസിന്റെ ക്രിസ്ത്യൻ വോട്ടാണ് നഷ്ടമായത്. അത് അവർ തന്നെ അന്വേഷിച്ച് കണ്ടെത്തിയിട്ടുണ്ട്. റിപ്പോർട്ട് പുറത്ത് വിടുന്നില്ലെന്നേയുളളു. സംസ്ഥാന സർക്കാരിന് പിആർ ഏജൻസി ഉണ്ടെന്ന് പ്രചാരവേല നടത്തുന്നു. സർക്കാരിന് പി ആർ സംവിധാനം ഇല്ല. മുഖ്യമന്ത്രി അത് വിശദീകരിച്ചിട്ടും സംശയമുണ്ടാക്കുന്ന പ്രചാരവേല മാധ്യമങ്ങൾ നടത്തുന്നുവെന്നും എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി.  

വയനാട് ദുരന്തം: സഹായധനം നൽകാത്ത കേന്ദ്രത്തിനെതിരെ സിപിഎം സമരത്തിലേക്ക്; മുഖ്യമന്ത്രിയെ ന്യായീകരിച്ചും ഗോവിന്ദൻ

https://www.youtube.com/watch?v=Ko18SgceYX8

click me!