അൻവറിനെതിരെ സിപിഎം; 'അൽപ്പത്തരം ചെയ്യുന്നു, പാർട്ടിയെ തിരുത്താനുള്ള പദവിയല്ല പാർലമൻററി പാർട്ടി അംഗത്വം'

By Web TeamFirst Published Sep 27, 2024, 2:38 PM IST
Highlights

സർക്കാരും ഒരു മാസത്തിന് അകം അന്വേഷണം പൂർത്തിയാക്കുമെന്ന് അറിയിച്ചിരുന്നുവെന്നും പാർട്ടിയിലും സർക്കാരിലും വിശ്വാസമുള്ള ആരും പരസ്യ പ്രസ്താവനക്ക് തയ്യാറാകില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.  

തിരുവനന്തപുരം:  മുഖ്യമന്ത്രിക്കെതിരെ വാർത്താ സമ്മേളനം വിളിച്ച് രൂക്ഷ വിമർശനമുന്നയിച്ച പി വി അൻവറിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. അൻവർ ചെയ്യുന്നത് അൽപ്പത്തരമാണെന്നും പാർലമൻററി പാർട്ടി അംഗത്വം പാർട്ടിയെ തിരുത്താനുള്ള പദവിയല്ലെന്നും സിപിഎം പ്രസ്താവന പുറത്തിറക്കി. 

'അൻവർ ഉന്നച്ച പരാതികളിൽ അന്വേഷണം നടക്കുകയാണ്. സർക്കാർ ഒരു മാസത്തിന് അകം അന്വേഷണം പൂർത്തിയാക്കുമെന്ന് അറിയിച്ചിരുന്നു. പാർട്ടിയിലും സർക്കാരിലും വിശ്വാസമുള്ള ആരും പരസ്യ പ്രസ്താവനക്ക് തയ്യാറാകുമായിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനെ തെറ്റായി ചിത്രീകരിക്കാനുളള ശ്രമങ്ങളുണ്ടായി'. നേതൃത്വത്തെ ദുർബലപ്പെടുത്തി പാർട്ടിയെ തകർക്കുകയെന്ന വലതുപക്ഷ രാഷ്ട്രീയക്കാരുടെ പ്രചരണങ്ങളാണ് അൻവർ ഏറ്റെടുത്ത് നടപ്പാക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പത്രക്കുറിപ്പിൽ കുറ്റപ്പെടുത്തി. 

Latest Videos

അൻവറിനെ ഇടത് എംഎൽഎ ആക്കാൻ മുൻകയ്യെടുത്ത നേതാക്കൾക്ക് ഉത്തരവാദിത്തം, ഇടപെടണം, തുറന്നടിച്ച് ജി സുധാകരൻ

പാർട്ടിയേയും, സർക്കാരിനെയും തകർക്കാൻ ശ്രമം 

പാർട്ടിയേയും, സർക്കാരിനെയും തകർക്കാൻ പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. അൻവർ വലതുപക്ഷത്തിൻ്റെ കൈയിലെ കോടാലിയാണ്. അൻവറിന്റെ നിലപാടിനെതിരെ പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങണം. കമ്യൂണിസ്റ്റ് പാർട്ടി സംവിധാനത്തെ കുറിച്ച് അൻവറിന് ധാരണയില്ലെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. തുടർച്ചയായുള്ള അൻവറിന്റെ ആരോപണങ്ങളോട് എംവി ​ഗോവിന്ദൻ്റെ പ്രതികരണം. 

അൻവർ പഴയ കാല കോൺഗ്രസ് പ്രവർത്തന പാരമ്പര്യമുള്ള കുടുംബമാണ്. കരുണാകരാനൊപ്പം ഡിഐസി, പിന്നീട് കോൺഗ്രസിൽ പോയില്ല. തുടർന്ന് പാർട്ടിയുടെ ഭാഗമായി. സാധാരണക്കാരുടെ വികാരം ഉൾക്കൊണ്ടല്ല അൻവർ പ്രവർത്തിച്ചത്. കമ്യൂണിസ്റ്റ് പാർട്ടി അംഗമാകാൻ ഇതു വരെ അൻവറിന് കഴിഞ്ഞില്ല. വർഗ ബഹുജന സംഘടനകളിലും പ്രവർത്തിച്ചിരുന്നില്ല. അതുകൊണ്ട് പാർട്ടിയെ കുറിച്ചോ, നയങ്ങളെ കുറിച്ചോ വ്യക്തമായ ധാരണയുണ്ടായിരുന്നില്ലെന്നും എംവി ഗോവിന്ദൻ പ്രതികരിച്ചു. 

 

 

 

click me!