ട്രോളിയിൽ കള്ളപ്പണമെന്ന ആരോപണത്തിലുറച്ച് സിപിഎം; 'കോൺ​ഗ്രസ് നേതാക്കളെ ചോദ്യം ചെയ്താൽ സത്യം പുറത്തുവരും'

By Web Team  |  First Published Dec 3, 2024, 12:03 PM IST

ട്രോളിയിൽ കള്ളപ്പണമെന്ന ആരോപണത്തിലുറച്ച് സിപിഎം പാലക്കാട് ജില്ല സെക്രട്ടറി ഇഎൻ സുരേഷ്ബാബു. 


പാലക്കാട്: ട്രോളിയിൽ കള്ളപ്പണമെന്ന ആരോപണത്തിലുറച്ച് സിപിഎം പാലക്കാട് ജില്ല സെക്രട്ടറി ഇഎൻ സുരേഷ്ബാബു. കോൺ​ഗ്രസ് നേതാക്കളെ ചോദ്യം ചെയ്താൽ സത്യം പുറത്തുവരുമെന്നും സുരേഷ് ബാബു കൂട്ടിച്ചേർത്തു. കുറുവ സംഘത്തെ ചോദ്യം ചെയ്യുംപോലെ ഇവരെ ചോദ്യം ചെയ്യാനാകില്ലല്ലോ എന്നും സുരേഷ് ബാബു ചോദിച്ചു. ഷാഫി, ജ്യോതികുമാർ, ശ്രീകണ്ഠൻ എന്നിവരുടെ നീക്കങ്ങൾ സംശയകരമെന്നും ഇഎൻ സുരേഷ് ബാബു ചൂണ്ടിക്കാട്ടി.  

വിവരങ്ങൾ ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് അന്ന് കാര്യങ്ങൾ ഉന്നയിച്ചത്. കൂടുതൽ അന്വേഷണം ആവശ്യപ്പെടണോ എന്ന് പാർട്ടി ആലോചിച്ച് തീരുമാനിക്കും. പൊലീസിൻ്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്നും പെട്ടി വിവാദം തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കിയതിലും വീഴ്ചയില്ലെന്നും സുരേഷ് ബാബു പറഞ്ഞു. കൊഴിഞ്ഞാമ്പാറ വിഭാഗീയത വിഷയത്തിൽ വിമതർക്ക് സംഘടനാ നടപടി ഉണ്ടാകുമെന്നും സുരേഷ് ബാബു അറിയിച്ചു. 

Latest Videos

undefined

 

click me!