തോട്ടപ്പുഴശ്ശേരിയിൽ സി പിഎം അംഗങ്ങൾ വിപ്പ് ലംഘിച്ചു, ബിജെപി പിന്തുണച്ച വിമത സിപിഎം പ്രസിഡന്‍റ് പു റത്ത്

By Web Team  |  First Published Dec 19, 2024, 11:00 AM IST

ഇടത് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസത്തെ എതിർത്ത് വോട്ട് ചെയ്യാനായിരുന്നു സിപിഎം വിപ്പ്


പത്തനംതിട്ട:  തോട്ടപ്പുഴശ്ശേരി  പഞ്ചായത്ത് പ്രസിഡന്‍റ്  സ്ഥാനത്തുനിന്നും സിപിഎം  വിമതൻ പുറത്ത്. ഇടത് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ത്തെ എതിർത്ത് വോട്ട് ചെയ്യാനായിരുന്നു സിപിഎം വിപ്പ്. ബ്രാഞ്ച് സെക്രട്ടറി അടക്കം സിപിഎം വിപ്പ് ലംഘിച്ചു.. ഇടത് അംഗങ്ങൾക്കൊപ്പം ചേർന്ന് കോൺഗ്രസിന്‍റെ  മൂന്നു പ്രതിനിധികൾ.വോട്ട് ചെയ്തു. ബ്രാഞ്ച് സെക്രട്ടറി  റൻസിന്‍, ലോക്കൽ കമ്മിറ്റി അംഗം കൃഷ്ണകുമാർ, സിപിഎം അംഗങ്ങളായ സിസിലി,റീന തോമസ് എന്നിവരാണ് വിപ്പ് ലംഘിച്ചത് . സിപിഎം പ്രതിനിധികളിൽ അജിത വിട്ടുനിന്നു.. ബിജെപി പിന്തുണ നേടി ഭരിച്ച സിപിഎം വിമതൻ ബിനോയ്‌ ആണ് പുറത്തായത്.ആവിശ്വാസ നോട്ടീസിൽ ഒപ്പുവെച്ച നാല് സിപിഎം അംഗങ്ങളും 3 കോൺഗ്രസ് അംഗങ്ങളും ചർച്ചയ്ക്ക് എത്തിയിരുന്നു

പാർട്ടി വിപ്പു ലംഘിച്ചതിൽ സങ്കടമുണ്ടെന്നും പാർട്ടിയിലെ ചില കീടങ്ങളാണ് ഇതിനു കാരണമെന്നും സിപിഎം ബ്രാഞ്ച് സെക്രട്ടറിയും പഞ്ചായത്തംഘവുമായ - റൻസിൻ കെ രാജൻ പറഞ്ഞു.സിപിഎം നടപടി സ്വീകരിക്കാന്‍ തയ്യാറെന്നും അദ്ദേഹം വ്യക്തമാക്കി.

Latest Videos

 

click me!