'കൈവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ സിപിഎം നേതാവ് നേരത്തെയും കയ്യേറ്റത്തിന് ശ്രമിച്ചു'; വനംവകുപ്പ് ഉദ്യോ​ഗസ്ഥർ

By Web Team  |  First Published Jun 8, 2024, 10:42 AM IST

അടി കൊടുത്തിട്ടുമുണ്ട്, ജയിലിൽ കിടന്നിട്ടും ഉണ്ടെന്ന് പ്രവീൺ പ്രസാദ് പറയുന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. 


പത്തനംതിട്ട: പത്തനംതിട്ട അടവിയില്‍ വനം വകുപ്പ് ഉദ്യോ​ഗസ്ഥന്റെ കൈവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ സിപിഎം നേതാവ് മുമ്പും കയ്യേറ്റത്തിന് ശ്രമിച്ചെന്ന് ഫോറസ്റ്റ് ഉദ്യോ​ഗസ്ഥരുടെ വെളിപ്പെടുത്തൽ. വനത്തിൽ മാലിന്യം തള്ളിയത് അന്വേഷിക്കാൻ എത്തിയപ്പോഴായിരുന്നു കയ്യേറ്റ ശ്രമം ഉണ്ടായത്. തണ്ണിത്തോട് ലോക്കൽ സെക്രട്ടറി പ്രവീൺ പ്രസാദാണ് കയ്യേറ്റത്തിന് ശ്രമിച്ചത്. ബാർബർ ഷോപ്പിലെ മുടി ചാക്കിൽ കെട്ടി വനത്തിൽ തള്ളുകയും ഈ മുടി ആനകൾ തിന്നുന്ന ഗുരുതര സാഹചര്യം ഉണ്ടായതോടെയുമാണ് പരിശോധനയ്ക്ക് എത്തിയത്.

ഈ സമയത്താണ് പ്രവീൺ പ്രസാദ് വനംവകുപ്പ് ഉദ്യോ​ഗസ്ഥർക്ക് നേരെ കയ്യേറ്റത്തിന് ശ്രമം നടത്തിയത്. അടി കൊടുത്തിട്ടുമുണ്ട്, ജയിലിൽ കിടന്നിട്ടും ഉണ്ടെന്ന് പ്രവീൺ പ്രസാദ് പറയുന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. കഴിഞ്ഞ ദിവസമാണ് വനഭൂമിയിൽ അനധികൃതമായി കെട്ടിയ കൊടിമരം നീക്കിയ ഉദ്യോഗസ്ഥന്റെ കൈവെട്ടുമെന്ന് പ്രവീൺ ഭീഷണി മുഴക്കിയത്. 

Latest Videos


 

click me!