ശ്രീമതി ടീച്ചറുടെ പ്രവർത്തനം ആരും തടസപ്പെടുത്തിയിട്ടില്ല; പാർട്ടി പ്രവർത്തനത്തിൽ റിട്ടയർമെന്‍റില്ല; കെകെ ശൈലജ

Published : Apr 28, 2025, 03:19 PM ISTUpdated : Apr 28, 2025, 03:31 PM IST
ശ്രീമതി ടീച്ചറുടെ പ്രവർത്തനം ആരും തടസപ്പെടുത്തിയിട്ടില്ല; പാർട്ടി പ്രവർത്തനത്തിൽ റിട്ടയർമെന്‍റില്ല; കെകെ ശൈലജ

Synopsis

പികെ ശ്രീമതി ടീച്ചര്‍ക്ക് പാര്‍ട്ടിയിൽ യാതൊരു വിലക്കും ഉണ്ടായിട്ടില്ലെന്ന് കെകെ ശൈലജ. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്നും ആര്‍ക്കും വിരമിക്കലില്ലെന്നും സജീവമായി പ്രവര്‍ത്തിക്കുന്ന നേതാവാണ് പികെ ശ്രീമതിയെന്നും കെകെ ശൈലജ കണ്ണൂരിൽ പറഞ്ഞു.

കണ്ണൂര്‍: പികെ ശ്രീമതി ടീച്ചര്‍ക്ക് പാര്‍ട്ടിയിൽ യാതൊരു വിലക്കും ഉണ്ടായിട്ടില്ലെന്ന് ടീച്ചര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അത്തരമൊരു കാര്യം നടന്നിട്ടില്ലെന്നും സിപിഎം നേതാവ് കെകെ ശൈലജ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്നും ആര്‍ക്കും വിരമിക്കലില്ലെന്നും സജീവമായി പ്രവര്‍ത്തിക്കുന്ന നേതാവാണ് പികെ ശ്രീമതിയെന്ന് കെകെ ശൈലജ പറഞ്ഞു. യാതൊരു വിലക്കും ഉണ്ടായിട്ടില്ലെന്ന് ശ്രീമതി ടീച്ചർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ ആളുകളെ ഉൾക്കൊള്ളിക്കാനാണ് പ്രായപരിധി നിശ്ചയിച്ചത്. സമയമുള്ളപ്പോഴും ആവശ്യമുള്ളപ്പോഴും സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കുന്നതിൽ തടസ്സമില്ല. എന്നാൽ ഒരു സെക്രട്ടറിയേറ്റ് അംഗം പ്രവർത്തിക്കുന്നത് പോലെ ടീച്ചർക്ക് പ്രവർത്തിക്കാനാവില്ല. ശ്രീമതി ടീച്ചർ കേന്ദ്രത്തിലാണ് പ്രവർത്തിക്കേണ്ടതെന്ന് പാർട്ടി തീരുമാനമാണ്.

75 വയസ് കഴിഞ്ഞവര്‍ പാര്‍ട്ടി കമ്മിറ്റികളിൽ നിന്ന് ഒഴിവാകുന്ന രീതി ഇപ്പോള്‍ പാര്‍ട്ടിയിലുണ്ട്. സംസ്ഥാന കമ്മിറ്റിയിൽ നിന്നും സെക്രട്ടറിയേറ്റിൽ നിന്നും പ്രായപരിധി കാരണം ശ്രീമതി ടീച്ചര്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ടീച്ചര്‍ മാത്രമല്ല ഇത്തരത്തിൽ മാറി നിൽക്കുന്നത്. പുതിയ ആളുകള്‍ക്ക് കമ്മിറ്റിയിൽ വരാൻ വേണ്ടിയാണിത്. ഇത്തരത്തിൽ ഒഴിവാക്കപ്പെട്ട എകെ ബാലനടക്കമുള്ളവര്‍ ഇപ്പോഴും സജീവമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നുണ്ട്.

സിപിഎമ്മിൽ റിട്ടയര്‍മെന്‍റില്ല. പുതിയ ആളുകളെ ഉള്‍കൊള്ളിക്കുന്നതിനായാണ് പ്രായപരിധി വെക്കുന്നത്. പികെ ശ്രീമതി ടീച്ചര്‍ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍റെ പ്രസിഡന്‍റാണ്. ആ നിലക്ക് ഇന്ത്യയിലുടെ എല്ലാഭാഗത്തും സഞ്ചരിച്ച് മഹിളാ അസോസിയേഷന്‍റെ പ്രവര്‍ത്തനത്തിൽ നേതൃപരമായ ഇടപെടൽ നടത്തേണ്ടതുണ്ട്. അതിനാലാണ് കേന്ദ്ര കമ്മിറ്റി അംഗമായി നിശ്ചയിച്ചതെന്നും കെകെ ശൈലജ പറഞ്ഞു.

'പൊലീസുകാരിൽ ചിലരിൽ ജാതി ബോധം'

അപൂർവം ചില പോലീസുകാരുടെ മനസിൽ ജാതിബോധമുണ്ടെന്ന് കെ കെ ശൈലജ പറഞ്ഞു. സ്വന്തം മതക്കാരോ ജാതിക്കാരോ പൊലീസ് സ്റ്റേഷനിൽ വരുമ്പോൾ അവർക്ക് സ്വീകാര്യത നൽകുന്നു. അങ്ങനെയല്ലാത്തവരോട് ഈർഷ്യയും പ്രകടിപ്പിക്കുന്നു. അത്തരം ബോധ്യം ഇല്ലാതാവണം. കേരള പൊലീസ് അസോസിയേഷന്റെ ജില്ലാ കൺവെൻഷനിലാണ് കെ  കെ ശൈലജയുടെ പരാമർശം
 


ശ്രീമതിയെത്തിയത് നേതൃത്വം ആവശ്യപ്പെട്ടിട്ട്, വിലക്കിയ തീരുമാനം മുഖ്യമന്ത്രി ഒറ്റയ്ക്ക് എടുത്തത്

ലഹരി ഉപയോഗിച്ചെന്ന് റാപ്പർ വേടൻ സമ്മതിച്ചു, ഫ്ലാറ്റിൽ നിന്ന് 9.5 ലക്ഷം രൂപയും കണ്ടെടുത്തു, പിടിയിലായത് 9 പേർ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വർഗീയത പല രൂപത്തിൽ തിരിച്ച് വരുന്നുവെന്ന് മുഖ്യമന്ത്രി; 'പല വേഷത്തിൽ അവർ വരും, ഇരിപ്പുറപ്പിച്ചാൽ യഥാർത്ഥ സ്വഭാവം പുറത്തുവരും'
'കൂട്ടത്തോടെ ജയിച്ചാൽ വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടിവരും'; നിയമസഭാ തെരഞ്ഞെടുപ്പിൽ നിലവിലെ എംപിമാർക്ക് സീറ്റ് കൊടുക്കേണ്ടെന്ന് കോൺഗ്രസിൽ വികാരം