'ഇടതുമുന്നണി ദുർബലമായത് കൊണ്ടാണ് ലീഗിനെ തുടരെ തുടരെ ക്ഷണിക്കുന്നത്'; ചെന്നിത്തല

By Web Team  |  First Published Nov 4, 2023, 8:11 PM IST

ആ വെള്ളം വാങ്ങി വെച്ചാൽ മതിയെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടാണ്. ഈ സർക്കാരിനെ ഒരാൾക്കും പിന്തുണയ്ക്കാൻ കഴിയില്ലെന്നും ചെന്നിത്തല ഷാർജയിൽ പറഞ്ഞു. 


ഷാ‍ർജ: ഇടതു മുന്നണി ദുർബലമായത് കൊണ്ടാണ് ലീഗിനെ സിപിഎം തുടരെ തുടരെ ക്ഷണിക്കുന്നത് എന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ലീഗ് ഒരു പ്രബല ശക്തി ആണെന്ന് സിപിഎമ്മിന് മനസിലായി. ആ വെള്ളം വാങ്ങി വെച്ചാൽ മതിയെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടാണ്. ഈ സർക്കാരിനെ ഒരാൾക്കും പിന്തുണയ്ക്കാൻ കഴിയില്ലെന്നും ചെന്നിത്തല ഷാർജയിൽ പറഞ്ഞു. 

'വിശാല നിലപാടിന്റെ ഭാ​ഗമായാണ് പലസ്തീൻ പ്രതിഷേധം സംഘടിപ്പിച്ചത്; കോൺ​ഗ്രസിന്റെ നിലപാട് ലീ​ഗ് തിരിച്ചറിയട്ടെ' 

Latest Videos

undefined

അതേസമയം, സിപിഎമ്മിന്‍റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ സെമിനാറില്‍ പങ്കെടുക്കില്ലെന്നാണ് മുസ്ലീം ലീഗ് തീരുമാനം. സിപിഎമ്മിന്‍റെ റാലിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ലീഗുമായി ബന്ധപ്പെട്ട് നേതാക്കള്‍ അറിയിച്ചു. ഇതുസംബന്ധിച്ച തീരുമാനം എടുക്കുന്നതിനായി നേരത്തെ തീരുമാനിച്ച യോഗം നടന്നില്ല. അതിനുപകരം കൂടിയാലോചനക്ക് ശേഷം പെട്ടെന്ന് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് ലീഗിന്‍റെ നീക്കം. നേരത്തെ മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ നടത്തിയ പ്രസ്താവന വലിയ ചര്‍ച്ചക്ക് വഴിവെച്ചിരുന്നു. സിപിഎമ്മിന്‍റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ലീഗ് സഹകരിക്കുമെന്നും റാലിയിലേക്ക് ക്ഷണിച്ചാൽ ഉറപ്പായും പങ്കെടുക്കുമെന്നുമായിരുന്നു ഇ.ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞത്. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്. ഏക സിവിൽ കോഡ് സെമിനാറിൽ പങ്കെടുക്കാത്തതിന്‍റെ സാഹചര്യം വേറെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രസ്താവനക്ക് പിന്നാലെയാണ് ലീഗിനെ സിപിഎം ഔദ്യോഗികമായി സെമിനാറിലേക്ക് ക്ഷണിച്ചത്.

https://www.youtube.com/watch?v=Ko18SgceYX8

click me!