
തിരുവനന്തപുരം: എകെജി സെന്റർ ഉദ്ഘാടന ചടങ്ങിൽ ആഘോഷങ്ങൾ ഉണ്ടായിരുന്നില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. പുതിയ കെട്ടിടത്തിൽ ചേർന്ന ആദ്യ യോഗത്തിൽ തന്നെ കശ്മീരിൽ മരിച്ചവർക്കും മാർപാപ്പയ്ക്കും അനുശോചനം രേഖപ്പെടുത്തിയിരുന്നു. മറ്റ് പ്രചരണങ്ങൾക്ക് അടിസ്ഥാനമില്ല എന്ന് ബേബി വ്യക്തമാക്കി.
ഭീകരാക്രമണം നടന്ന സാഹചര്യത്തിൽ രാജ്യം വിറങ്ങലിച്ച് നിൽക്കുമ്പോൾ എകെജി സെന്റർ ഉദ്ഘാടനം നടത്തിയതിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇത്തരം ഒരു സാഹചര്യത്തിൽ സർക്കാരിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി ആഘോഷ പരിപാടികൾ നടത്തുന്നതിനെയും ബിജെപി, കോൺഗ്രസ് നേതാക്കൾ വിമർശിച്ചു. ഇതുപോലൊരു ഉദ്ഘാടന മാമാങ്കം നടത്താൻ നാണമുണ്ടോ എന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കില്‍ കുറിച്ചു. ലോകം മുഴുവൻ പെഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ ദുഃഖം അറിയിക്കുമ്പോൾ പാർട്ടി ഓഫീസിന്‍റെ ഉദ്ഘാടനം നടത്തിയ സിപിഎമ്മിന് നല്ല നമസ്കാരം എന്നും രാഹുല്‍ പറഞ്ഞു.
ഉദ്ഘാടന പരിപാടി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഉചിതമല്ല എന്ന് കെ മുരളീധരനും വിമർശിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam