ശിക്ഷിക്കപ്പെട്ടത് പാർട്ടിക്കാർ ആയതുകൊണ്ടാണ് കാണാൻ വന്നത്. അപ്പീൽ പോകുന്നത് കാസർകോട്ടെ സിപിഎം നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചി : പെരിയ കൊലക്കേസ് പ്രതികളെ കാണാൻ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ എത്തി. ശിക്ഷിക്കപ്പെട്ടവരെ കാണാൻ വേണ്ടി വന്നതാണെന്ന് സി.എൻ മോഹനൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ശിക്ഷിക്കപ്പെട്ടത് പാർട്ടിക്കാർ ആയതുകൊണ്ടാണ് കാണാൻ വന്നത്. അപ്പീൽ പോകുന്നത് കാസർകോട്ടെ സിപിഎം നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
10 പ്രതികൾക്ക് ഇരട്ട ജീവപരന്ത്യം
സിപിഎമ്മിന് കനത്ത തിരിച്ചടിയായി പെരിയ ഇരട്ടക്കൊലപാതകക്കേസിൽ 10 പ്രതികൾക്കാണ് ഇരട്ട ജീവപരന്ത്യം തടവ് ശിക്ഷ ലഭിച്ചത്. പൊലീസ് കസ്റ്റഡിയിരിക്കെ പ്രതികളെ മോചിപ്പിച്ചതിന് മുൻ എംഎൽഎ കെ.വി കുഞ്ഞിരാമനടക്കം നാല് പ്രതികളെ അഞ്ചു വർഷത്തെ തടവിനും ശിക്ഷിച്ചു. പ്രതികളിൽ നിന്ന് ഈടാക്കുന്ന പിഴത്തുക കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നൽകണമെന്ന് കൊച്ചി സിബിഐ കോടതിയുടെ നിർദേശിച്ചു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം മുതൽ ബ്രാഞ്ച് തലംവരെയുളളവരാണ് ശിക്ഷിക്കപ്പെട്ട പ്രതികളെല്ലാം.
കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷ. കൃത്യത്തിന്‍റെ ഗൂഢാലോചനയിൽ പങ്കെടുത്ത പത്താം പ്രതി ടി രഞ്ജിത്ത്, പതിനഞ്ചാം പ്രതി എ സുരേന്ദ്രൻ എന്നിവർക്കും ജീവപര്യന്തം തടവ് ശിക്ഷ നൽകി. കൊലപാതകം, ഗൂഢാലോചനയടക്കം രണ്ട് കുറ്റങ്ങൾക്ക് ജീവപരന്ത്യം ശിക്ഷ ഉണ്ടെങ്കിലും രണ്ടും ഒന്നിച്ചനുഭവിച്ചാൽ മതി.
പെരിയ ഇരട്ടക്കൊല കേസ്; 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം, 4 സിപിഎം നേതാക്കള്‍ക്ക് 5 വര്‍ഷം തടവ്
പത്തു പ്രതികളും രണ്ടുലക്ഷം രൂപ പിഴയുമൊടുക്കണം. അറസ്റ്റിലായ രണ്ടാം പ്രതി സജി ജോർജിനെ പൊലീസ് കസ്റ്റഡിയിൽ നിന്ന് ഇറക്കിക്കൊണ്ടുപോയതിനാണ് ഇരുപതാം പ്രതിയും മുൻ എ.എൽഎ യും സിപിഎം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ വി കുഞ്ഞിരാമനെ അഞ്ച് വർഷത്തെ തടവിനും പതിനായിരം രൂപ പിഴയ്ക്കും ശിക്ഷിച്ചത്. ഇതിന് കൂട്ടുനിന്ന കെ മണികണ്ഠൻ, രാഘവൻ വെളുത്തോളി, കെ.വി ഭാസ്കരൻ എന്നിവർക്കും ഇതേ ശിക്ഷ തന്നെയാണ്. പൊലീസ് സ്റ്റേഷനിൽനിന്ന് ഇറക്കിക്കൊണ്ടുപോയ പ്രതിയുടെ കൊലപാതകക്കുറ്റം കോടതിയിൽ തെളിയിക്കുപ്പെട്ടതുകൂടി കണത്തിലെടുത്താണ് അഞ്ചു വർഷത്തെ ശിക്ഷ നൽകിയത്.