'വെളിപ്പെടുത്തിയ വരുമാനത്തിന്‍റെ 30 മടങ്ങ് സമ്പാദിച്ചു' മാത്യു കുഴല്‍നാടനെതിരെ ആരോപണം കടുപ്പിച്ച് സിപിഎം

By Web Team  |  First Published Aug 17, 2023, 4:20 PM IST

നികുതി വെട്ടിപ്പിനെക്കുറിച്ചും റജിസ്ട്രേഷൻ ഫീ തട്ടിപ്പിനെക്കുറിച്ചും മാത്യു കുഴൽനാടന് കൃത്യമായ  മറുപടി നൽകാൻ കഴിഞ്ഞില്ലെന്ന് സിഎന്‍ മോഹനന്‍


എറണാകുളം: മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കെതിരായ ആരോപണങ്ങളിലുറച്ച് സിപിഎം.നികുതി വെട്ടിപ്പിനെക്കുറിച്ചും റജിസ്ട്രേഷൻ ഫീ തട്ടിപ്പിനെക്കുറിച്ചും മാത്യു കുഴൽനാടന് കൃത്യമായ  മറുപടി നൽകാൻ കഴിഞ്ഞില്ലെന്ന് സിപിഎം എറണാകുളം ജില്ല സെക്രട്ടറി സിഎന്‍മോഹനന്‍ പറഞ്ഞു.ചിന്നക്കനാലിൽ തനിക്കുള്ളത് ഗസ്റ്റ് ഹൗസാണെന്ന് മാത്യു കുഴൽനാടൻ പറഞ്ഞതിനെ അദ്ദേഹം  തള്ളിക്കലഞ്ഞുവീട് വയ്ക്കാൻ മാത്രം അനുവാദമുള്ള സ്ഥലത്ത് റിസോർട്ട് പണിതു.റിസോർട്ടിൽ ഇപ്പോഴും ബുക്കിങ് തുടരുന്നു ഓൺലൈൻ ബുക്കിങ് രേഖകൾ അദ്ദേഹം പുറത്തുവിട്ടു.

 

Latest Videos

തെരെഞ്ഞുപ്പ് കമ്മിഷന് മാത്യു കുഴൽ നാടൻ ഹാജരാക്കിയത് കള്ള സത്യവാങ് മൂലമാണ്.വെളിപ്പെടുത്തിയ സ്വത്തിന്‍റെ  30 മടങ്ങ് സ്വത്ത് കുഴൽ നാടനും കുടുംബത്തിനും ഉണ്ട്
നാമനിർദേശപത്രികയിൽ 2016മുതൽ 2021വരെയുള്ള കുടുംബ വരുമാനം 95,86,650രൂപയാണ്.എന്നാൽ ഈ കാലയളവിൽ മാത്യുവിന്‍റേയും  ഭാര്യയുടെയും പേരിൽ 30.5കോടി രൂപയുടെ സ്വയാർജിത സ്വത്താണ് രേഖകൾ കാണിക്കുന്നത്.വിദേശത്ത് 24ശതമാനം ഷെയറായി 9കോടി രൂപയുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്..ഈ നിക്ഷേപത്തിന് കേന്ദ്ര സർക്കാർ അനുവാദം ലഭിച്ചിട്ടുണ്ടോ?.വിദേശത്ത് 2.5ലക്ഷം യു.എസ് ഡോളറിന് തുല്യ തുക അനുമതിയൊടെ  നിക്ഷേപിക്കാമെന്നിരിക്കെ മാത്യുവിന്‍റെ  വെളിപ്പെടുത്തൽ അനുസരിച്ച് നിക്ഷേപം പരിധിയുടെ അഞ്ച് ഇരട്ടിയാണെന്നും സിഎന്‍മോഹനന്‍ പറഞ്ഞു

 

മാത്യു കുഴൽനാടന്‍റെ  കോതമംഗലം കടവൂരിലെ കുടുംബവീട്ടിൽ നാളെ റവന്യൂ വിഭാഗം സർവേ

മാത്യു കുഴൽനാടന്‍റെ കപ്പിത്താൻസ് ഡെയ്ൽ; പാർപ്പിട ആവശ്യത്തിന് നിർമ്മിച്ച കെട്ടിടങ്ങളും റിസോർട്ടിന്‍റെ ഭാഗമാക്കി

click me!