വോട്ടർ പട്ടിക പരിശോധിക്കുന്നതിലും പാളിച്ചയുണ്ടായി. എൽഡിഎഫ് ചേർത്ത വോട്ടുകൾ എൽഡിഎഫിന് തന്നെ ലഭിച്ചോ എന്ന കാര്യത്തിൽ സംശയമുണ്ട്. ഈഴവ വോട്ടുകളിൽ കുറവ് വന്നു.
തൃശൂർ: തൃശൂരിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ ഉണ്ടായത് ഗുരുതര വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി സിപിഎം പ്രവർത്തന റിപ്പോർട്ട്. വോട്ടർമാരെ ചേർക്കുന്നതിൽ വീഴ്ച പറ്റി. പുതുതായി ചേർത്ത വോട്ടർമാരെ മനസ്സിലാക്കുന്നതിലും ജാഗ്രത കുറവുണ്ടായെന്നും പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. സിപിഎം പ്രവർത്തന റിപ്പോർട്ടിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
വോട്ടർ പട്ടിക പരിശോധിക്കുന്നതിലും പാളിച്ചയുണ്ടായി. എൽഡിഎഫ് ചേർത്ത വോട്ടുകൾ എൽഡിഎഫിന് തന്നെ ലഭിച്ചോ എന്ന കാര്യത്തിൽ സംശയമുണ്ട്. ഈഴവ വോട്ടുകളിൽ കുറവ് വന്നു. ക്രൈസ്തവ ന്യൂനപക്ഷ പ്രീണന സമീപനം എൽഡിഎഫ് സ്വീകരിക്കുന്നു എന്ന പ്രചരണം എൻഡിഎക്ക് ഗുണകരമായെന്നും മോദി ഗ്യാരണ്ടി സ്വാധീനിച്ചെന്നും റിപ്പോർട്ടിലുണ്ട്. നവ മാധ്യമങ്ങളിലൂടെയുള്ള പ്രചരണം സുരേഷ് ഗോപിക്ക് അനുകൂലമായി. തൃശ്ശൂർ കോർപ്പറേഷൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും സിപിഎം നേതാവുമായ വർഗീസ് കണ്ടംകുളത്തിയുടെ റഷ്യൻ സന്ദർശനം പാർട്ടിയെ യഥാസമയം അറിയിച്ചില്ലെന്നും വിമർശനമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം