മധുരയിൽ ഇന്ന് ചെങ്കൊടി ഉയരും; കേരളത്തിൽ നിന്നടക്കം 600 പ്രതിനിധികൾ, സിപിഎം 24ാം പാർട്ടി കോൺഗ്രസ് ഇന്ന് മുതൽ

സിപിഎം 24ാം പാർട്ടി കോൺഗ്രസിന് മധുരയിൽ ഇന്ന് തുടക്കമാകും. മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തും. പൊളിറ്റ്ബ്യൂറോ കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.

CPM 24th party congress madurai from today prakash karat will inaugurate

ചെന്നൈ: സിപിഎം 24ാം പാർട്ടി കോൺഗ്രസിന് മധുരയിൽ ഇന്ന് തുടക്കമാകും. മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തും. പൊളിറ്റ്ബ്യൂറോ കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സിപിഐ,സിപിഎംഎംഎൽ,ആർഎസ്പി,ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറിമാർ സമ്മേളനത്തെ അധിസംബോധന ചെയ്യും.

കേരളത്തിൽ നിന്നും 175 പ്രതിനിധികൾ അടക്കം 600ഓളം പ്രതിനിധികളാണ് സമ്മേളത്തിൽ പങ്കെടുക്കുന്നത്. രാഷ്ട്രീയ പ്രമേയം പ്രകാശ് കാരാട്ട് അവതരിപ്പിക്കും. മുതിർന്ന പിബി അംഗം ബിവി രാഘവലു സംഘടന റിപ്പോർട്ട് അവതരിപ്പിക്കും. സംഘടന റിപ്പോർട്ടിന്‍റെ ഉള്ളടക്കം ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടിരുന്നു.പിബി അംഗങ്ങൾക്ക് മേൽ നിയന്ത്രണം നിഷ്കർഷിക്കുന്ന റിപ്പോർട്ടിൽ.പിബി അംഗങ്ങളുടെ പ്രവർത്തനം ഓരോ വർഷവും വിലയിരുത്തും എന്നും വ്യക്തമാക്കുന്നു.

Latest Videos

പാർട്ടി കോൺഗ്രസ് ഉയർത്തുന്ന ദൗത്യങ്ങൾ പിബി അംഗങ്ങൾ നടപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കും പാർലമെന്‍ററി വ്യാമോഹം വിഭാഗീയതയിലേക്കും അഴിമതിയിലേക്കും നയിക്കുന്നു എന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. പാർട്ടിയിലേക്ക് യുവാക്കൾ വരുന്നില്ലെന്ന് സംഘടന റിപ്പോർട്ടിൽ പറയുന്നു. അഞ്ച് ദിവസം നീളുന്ന സമ്മേളനം 6ന് സമാപിക്കും.

പിബി അംഗങ്ങൾക്ക് മേൽ നിയന്ത്രണം, പ്രവർത്തനം ഓരോ വർഷവും വിലയിരുത്തും; സംഘടനാ റിപ്പോർട്ടിൽ കേരളത്തിന് പുകഴ്ത്തൽ

 

tags
vuukle one pixel image
click me!