സിപിഎം പ്രവർത്തകൻ കാട്ടാക്കട അശോകൻ വധം: 8 ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാ‍ർ; ശിക്ഷാവിധി 15ന്

By Web Desk  |  First Published Jan 10, 2025, 1:54 PM IST

ആർഎസ്എസ് പ്രവർത്തകനായ ശംഭു പലിശയ്ക്ക് പണം നൽകിയത് ചോദ്യം ചെയ്തതിനാണ് സിപിഎം പ്രവർത്തകനായ അശോകനെ കൊലപ്പെടുത്തിയത്


തിരുവനന്തപുരം: കാട്ടാക്കട സ്വദേശിയും സപിഐഎം പ്രവർത്തകനായ അശോകൻ വധക്കേസിൽ എട്ട് ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി വിധി. കേസിൽ തിരുവനന്തപുരം ആറാം അഡീഷണൽ സെഷന്‍സ് കോടതി ഈ മാസം 15 ന് ശിക്ഷ വിധിക്കും. കേസിൽ ആകെ 19 പ്രതികളാണ് ഉണ്ടായിരുന്നത്. ഇവരിൽ ഒരാൾ മരിക്കുകയും മറ്റൊരാൾ മാപ്പുസാക്ഷിയാവുകയും ചെയ്തു. ശംഭു, ശ്രീജിത്ത്, ഹരി, അമ്പിളി, സന്തോഷ്, സജീവ്, അണ്ണി എന്ന അശോകൻ, പഴിഞ്ഞി എന്ന പ്രശാന്ത് എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. സംഭവം നടന്ന് 11 വർഷത്തിന് ശേഷമാണ് വിധി വരുന്നത്. ശിക്ഷാവിധി തിങ്കളാഴ്ച പുറപ്പെടുവിക്കുമെന്ന് കോടതി അറിയിച്ചു. 2013 മെയ് അഞ്ചിനാണ് സിപിഎം പ്രവർത്തകനായ അശോകൻ കൊല്ലപ്പെട്ടത്. പ്രധാനപ്രതി ശംഭു പലിശയ്ക്ക് പണം നൽകിയത് ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണം.

Latest Videos

click me!