രജിസ്റ്റര്‍ ചെയ്തിട്ടും വാക്സീൻ കിട്ടുന്നില്ല, തിരക്കെന്ന് അധികൃതര്‍, പരാതിയുമായി മുതിര്‍ന്ന പൗരന്മാര്‍

By Web Team  |  First Published Mar 4, 2021, 6:51 AM IST

കൊവിൻ ആപ്പിൽ രജിസ്റ്റര്‍ ചെയ്ത് സ്ഥലവും സമയവും തെരഞ്ഞെടുത്ത് എത്തുന്നവരോട് തിരക്കാണെന്നും മറ്റൊരു ദിവസമെത്താനുമാണ് ആശുപത്രികളില്‍ നിന്നുള്ള നിര്‍ദേശം


തിരുവനന്തപുരം: കൊവിൻ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ കുത്തിവയ്പ്പെടുക്കാൻ എത്തുന്നവരില്‍ പലര്‍ക്കും വാക്സീൻ കിട്ടുന്നില്ലെന്ന് പരാതി. മറ്റൊരു ദിവസം വരാനായി ആശുപത്രി അധികൃതർ നിര്‍ദേശിക്കുകയാണെന്നാണ് പരാതി. 

കൊവിൻ ആപ്പിൽ രജിസ്റ്റര്‍ ചെയ്ത് സ്ഥലവും സമയവും തെരഞ്ഞെടുത്ത് എത്തുന്നവരോട് തിരക്കാണെന്നും മറ്റൊരു ദിവസമെത്താനുമാണ് ആശുപത്രികളില്‍ നിന്നുള്ള നിര്‍ദേശം. അതുമല്ലെങ്കില്‍ മറ്റേതെങ്കിലും കേന്ദ്രത്തിൽ പോകാനും ഉപദേശിക്കും. പ്രായമായവരേയും കൊണ്ട് എത്തിയ പലരും വാക്സീനെടുക്കാനാകാതെ തിരികെ പോയി

Latest Videos

കൊവിൻ ആപ്പിൽ തുടരുന്ന സാങ്കേതിക തകരാര്‍ മൂലം പലരും തിരിച്ചറിയൽ രേഖകളുമായി നേരിട്ട് വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തുന്നുണ്ട്. ഇതിനൊപ്പം ആരോഗ്യ പ്രവര്‍ത്തകരും കൊവിഡ് മുന്നണി പോരാളികളും തെരഞ്ഞെടുപ്പ് ചുമതല ഉള്ള ഉദ്യോഗസ്ഥരും കുത്തിവയ്പെടുക്കാനെത്തുന്നുണ്ട്. ഇതെല്ലാം കാരണം തിരക്ക് വളരെയേറെ കൂടി. ഈ സാഹചര്യത്തിലാണ് പലരുടേയും കുത്തിവയ്പ് മാറ്റി വയ്ക്കുന്നതെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിശദീകരണം. പ്രശ്ന പരിഹാരത്തിനായി രജിസ്റ്റര്‍ ചെയ്ത് എത്തുന്ന മുതിര്‍ന്ന പൗരന്മാർക്കായി പ്രത്യേക ക്യൂൂ സംവിധാനം തുടങ്ങുമെന്നും വിശദീകരിക്കുന്നു. 

click me!