കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം: ഇന്ന് 756 കേസുകള്‍; മാസ്ക് ധരിക്കാത്തത് 2692 പേര്‍

By Web Team  |  First Published Nov 26, 2020, 6:10 PM IST

മാസ്ക് ധരിക്കാത്ത 2692 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘനത്തിന് നാല് കേസും റിപ്പോര്‍ട്ട് ചെയ്തു.   


തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 756 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 333 പേരാണ്. 35 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2692 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘനത്തിന് നാല് കേസും റിപ്പോര്‍ട്ട് ചെയ്തു.    

കേരളത്തില്‍ ഇന്ന് 5378 പേര്‍ക്കാണ്  കൊവിഡ്-19 സ്ഥിരീകരിച്ചത്.മലപ്പുറം 719, കോഴിക്കോട് 686, തൃശൂര്‍ 573, എറണാകുളം 472, തിരുവനന്തപുരം 457, കോട്ടയം 425, കൊല്ലം 397, പാലക്കാട് 376, ആലപ്പുഴ 347, ഇടുക്കി 256, കണ്ണൂര്‍ 226, പത്തനംതിട്ട 207, വയനാട് 151, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്

Latest Videos

undefined

 കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്  വിവധ ജില്ലകളില്‍ പൊലീസ് കേസെടുത്തിന്‍റെ കണക്ക് ഇങ്ങനെയാണ്. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 42, 2, 6
തിരുവനന്തപുരം റൂറല്‍ - 209, 152, 8
കൊല്ലം സിറ്റി - 121, 16, 9
കൊല്ലം റൂറല്‍ - 221, 0, 0
പത്തനംതിട്ട - 28, 31, 1
ആലപ്പുഴ- 28, 16, 2
കോട്ടയം - 5, 5, 0
ഇടുക്കി - 10, 2, 0
എറണാകുളം സിറ്റി - 0, 0, 0 
എറണാകുളം റൂറല്‍ - 6, 2, 0
തൃശൂര്‍ സിറ്റി - 17, 22, 5
തൃശൂര്‍ റൂറല്‍ - 11, 10, 0
പാലക്കാട് - 3, 7, 0
മലപ്പുറം - 4, 4, 3
കോഴിക്കോട് സിറ്റി - 2, 4, 0 
കോഴിക്കോട് റൂറല്‍ - 4, 4, 1
വയനാട് - 1, 0, 0
കണ്ണൂര്‍ - 2, 1, 0
കാസര്‍ഗോഡ് - 42, 55, 0

click me!