രോഗലക്ഷണത്തോടെ മെഡി. കോളേജിൽ നിന്നും മടക്കി അയച്ച ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചു

By Web Team  |  First Published May 31, 2020, 7:53 PM IST

സാധാരണഗതിയിൽ വിദേശത്ത് നിന്നും വന്നയാളുകളെ രോഗലക്ഷണമുണ്ടെങ്കിൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന കർശന നിർദേശം നൽകിയാണ് ക്വാറൻ്റൈനിൽ വിടുന്നത്.


തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച. വിദേശത്ത് നിന്നും വന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ രോഗലക്ഷണവുമായി ആശുപത്രിയിലെത്തിയ ആളെ ജീവനക്കാർ സാംപിൾ ശേഖരിച്ച ശേഷം വീട്ടിലേക്ക് മടക്കി അയച്ചു. എന്നാൽ ഫലം വന്നപ്പോൾ ഇയാൾ പൊസിറ്റീവായിരുന്നു. ഇതോടെ ഇയാളെ ആശുപത്രിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. കുവൈത്തിൽ നിന്നും വന്ന് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ആലംങ്കോട് സ്വദേശിക്കാണ് ഈ ദുരവസ്ഥയുണ്ടായത്. 

സാധാരണ ഗതിയിൽ വിദേശത്ത് നിന്നും വന്നയാളുകളെ രോഗലക്ഷണമുണ്ടെങ്കിൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന കർശന നിർദേശം നൽകിയാണ് ക്വാറൻ്റൈനിൽ വിടുന്നത്. ആദ്യത്തെ ഏഴ് ദിവസം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റൈനിൽ കഴിഞ്ഞ ശേഷം ഏഴ് ദിവസം വീട്ടിൽ സ്വയം നിരീക്ഷണവും കേരളത്തിന് പുറത്തു നിന്നും വരുന്നവർക്ക് നിർദേശിച്ചിട്ടുണ്ട്.

Latest Videos

നിരീക്ഷണക്കാലയളവിൽ ഇവർക്ക് രോഗലക്ഷണം വന്നാൽ സർക്കാർ തന്നെ ആംബുലൻസിൽ അടുത്തുള്ള കൊവിഡ് കെയർ സെൻ്ററിൽ എത്തിക്കുകയാണ് ഇതുവരെയുള്ള രീതി. ഈ പ്രോട്ടോകോളാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ലംഘിക്കപ്പെട്ടിരിക്കുന്നത്. ഹൈ റിസ്ക് വിഭാഗത്തിൽപ്പെടുന്നവർക്ക് കൊവിഡ് രോഗലക്ഷണങ്ങൾ വന്നാൽ അവരെ നേരിട്ട് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതാണ് പതിവ്. 

click me!