5 പ്രദേശങ്ങളെകൂടി ഉള്‍പ്പെടുത്തി, സംസ്ഥാനത്ത് 106 ഹോട്ട്സ്‌പോട്ടുകള്‍

By Web Team  |  First Published May 30, 2020, 6:01 PM IST

സംസ്ഥാനത്ത് ഇന്ന് 58 പേര്‍ക്കാണ് കൊവിഡ്  സ്ഥിരീകരിച്ചത്. നിലവില്‍ ആകെ 106 ഹോട്ട്സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്.


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5 പ്രദേശങ്ങളെ കൂടി ഹോട്ട്സ്‌പോട്ടുകളാക്കി. തിരുവനന്തപുരം ജില്ലയിലെ മാണിക്കല്‍, പാലക്കാട് ജില്ലയിലെ പാലക്കാട് മുന്‍സിപ്പാലിറ്റി, തച്ചമ്പാറ, പട്ടാമ്പി, കോട്ടയം ജില്ലയിലെ മാടപ്പള്ളി എന്നിവയാണ് പുതിയ ഹോട്ട്സ്‌പോട്ടുകള്‍. നിലവില്‍ ആകെ 106 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്.

ആലപ്പുഴയിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം വൈകുന്നു

Latest Videos

undefined

സംസ്ഥാനത്ത് ഇന്ന് 58 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും കൊല്ലം, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ 7 എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, 10 പേർക്ക് നെഗറ്റീവ്

 

click me!