കൊവിഡ് ബാധിച്ച് വൈദികൻ മരിച്ച സംഭവം: പനി ബാധിതനായിരുന്നിട്ടും സ്രവ പരിശോധന വൈകി

By Web Team  |  First Published Jun 6, 2020, 10:58 AM IST

ബൈക്കിൽ ലിഫ്റ്റടിച്ച് യാത്ര ചെയ്‌ത അദ്ദേഹം തലയടിച്ച് താഴെ വീഴുകയും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവിശേപ്പിക്കുകയുമായിരുന്നു


തിരുവനന്തപുരം: കൊവിഡ് ബാധിച്ച് തിരുവനന്തപുരത്ത് നാലാഞ്ചിറ സ്വദേശിയായ വൈദികൻ കെജി വർഗീസ് മരിച്ച സംഭവത്തിൽ സ്രവം പരിശോധിക്കാൻ വൈകിയെന്ന് വിവരം. ഇദ്ദേഹം മെയ് 23 നാണ് ആശുപത്രിയിലെത്തിയത്. എന്നാൽ സ്രവം പരിശോധിച്ചത് ജൂൺ രണ്ടിന് മാത്രമാണ്.

പനി ബാധിതനായിരുന്നിട്ടും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മെയ് 23 ന് തന്നെ അദ്ദേഹത്തെ പേരൂർക്കട ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പ്രസിദ്ധീകരിച്ചപ്പോഴാണ് ഇക്കാര്യങ്ങൾ വ്യക്തമായത്.

Latest Videos

undefined

ബൈക്കിൽ ലിഫ്റ്റടിച്ച് യാത്ര ചെയ്‌ത അദ്ദേഹം തലയടിച്ച് താഴെ വീഴുകയും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവിശേപ്പിക്കുകയുമായിരുന്നു. പനിയുണ്ടായിരുന്നെങ്കിലും സ്രവം പരിശോധിച്ചില്ല. മെഡിക്കൽ കോളേജിൽ നിന്ന് പേരൂർക്കട ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന് പിന്നീട് ന്യൂമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലാവുകയും മരിക്കുകയും ചെയ്തു. ന്യൂമോണിയ ബാധിച്ചതോടെയാണ് സ്രവം പരിശോധിച്ചത്. 

ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അതേസമയം വൈദികന്റെ മൃതദേഹം മൂന്ന് ദിവസത്തെ അനിശ്ചിതത്വത്തിന് ഒടുവിലാണ് സംസ്‌കരിക്കാൻ സാധിച്ചത്. മൂന്ന് ദിവസത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് നാലാഞ്ചിറ സ്വദേശിയായ ഫാ. കെജി വർഗീസിന്റെ സംസ്കാരം നടത്തിയത്. മലമുകൾ ഓർത്തഡോക്സ് സെമിത്തേരിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന സംസ്കാര ചടങ്ങുകൾ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മുടങ്ങിയിരുന്നു. 

click me!