സിഎം രവീന്ദ്രന് കൊവിഡ്; നാളെ ഇഡിക്ക് മുന്നിൽ ഹാജരാകില്ല

By Web Team  |  First Published Nov 5, 2020, 8:07 PM IST

നാളെ ഹാജരാകണമെന്നാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് സിഎം രവീന്ദ്രനോട് ആവശ്യപ്പെട്ടിരുന്നത്. 


തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു. വീട്ടിൽ വിശ്രമത്തിൽ കഴിയുകയാണ് ഇപ്പോൾ സിഎം രവീന്ദ്രൻ.  നാളെ ഹാജരാകണമെന്നാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് സിഎം രവീന്ദ്രനോട് ആവശ്യപ്പെട്ടിരുന്നത്. 

ഐടി വകുപ്പിലെ പദ്ധതികളിൽ ഉൾപ്പെടെ ഊരാളുങ്കലിന് വഴിവിട്ട സഹായം നൽകിയെന്ന സംശയത്തിലാണ് മൊഴിയെടുക്കാൻ ഇഡി  വിളിപ്പിച്ചത്.  എം ശിവശങ്കരന്റെ ചോദ്യം ചെയ്യലിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എൻഫോഴ്സ്മെന്റ് നടപടി.

Latest Videos

കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നാളെ സിഎം രവീന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുമെന്നാണ് വിവരം . ഇപ്പോൾ വീട്ടിൽ വിശ്രമത്തിൽ കഴിയുകയാണ് . 

തുടര്‍ന്ന് വായിക്കാം: അന്വേഷണ ഏജന്‍സി വിളിച്ചാലുടനെ കുറ്റം ചാര്‍ത്തേണ്ട കാര്യമില്ല; രവീന്ദ്രനെ വിശ്വാസമാണെന്ന് മുഖ്യമന്ത്രി...

 

click me!