കൊവിഡ് സ്ഥിരീകരിക്കുന്നവരിൽ ബ്ലാക്ക്ഫംഗസ്സ് ബാധ ഉണ്ടാവുന്നവരുടെ എണ്ണം കൂടിയതോടെ ഇത്തരം രോഗികൾക്ക് നൽകുന്ന മരുന്നുകളും വിപണിയിൽ കുറഞ്ഞ് തുടങ്ങി.
തിരുവനന്തപുരം: കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന വിവിധ മരുന്നുകൾക്ക് സംസ്ഥാനത്ത് ക്ഷാമം. കേരളത്തിൽ രോഗികളുടെ എണ്ണം കൂടിയതും മരുന്നുകൾക്കായി മറ്റ് സംസ്ഥാനങ്ങൾ കേരളത്തിലെ വിപണിയെ വൻതോതിൽ ആശ്രയിക്കുന്നതുമാണ് പ്രതിസന്ധിക്ക് കാരണം.
കൊവിഡ് ഗുരുതരമാകുന്ന രോഗികളിൽ ചികിത്സയുടെ രണ്ടാം ഘട്ടത്തിൽ ഉപയോഗിക്കുന്ന ഡെക്സാമെത്തസോൺ, മീഥൈൽ പ്രെഡ്നിസോൾ തുടങ്ങിയ സ്റ്റിറോയ്ഡ് മരുന്നുകൾ, രക്തം കട്ടപിടിക്കാതിരിക്കാൻ ഉപയോഗിക്കുന്ന ഹെപാരിൻ വിഭാഗത്തിൽ പെടുന്ന മരുന്നുകൾക്കാണ് ഏറ്റവും കൂടുതൽ ക്ഷാമം.
undefined
കൊവിഡ് സ്ഥിരീകരിക്കുന്നവരിൽ ബ്ലാക്ക്ഫംഗസ്സ് ബാധ ഉണ്ടാവുന്നവരുടെ എണ്ണം കൂടിയതോടെ ഇത്തരം രോഗികൾക്ക് നൽകുന്ന മരുന്നുകളും വിപണിയിൽ കുറഞ്ഞ് തുടങ്ങി. മരുന്നുകളുടെ സ്റ്റോക്ക് കുറവാണെന്നും പുതിയ സ്റ്റോക്ക് എത്താൻ താമസമുണ്ടാകുമെന്നുമാണ് മൊത്തവിതരണക്കാർ പറയുന്നത്
കൊവിഡ് രോഗികളുടെ എണ്ണം കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങളിലേക്ക് കേരളത്തിൽ നിന്ന് മരുന്നുകൾ കയറ്റി അയച്ചതും കേരളത്തിലെ രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായതുമാണ് പ്രതിസന്ധിക്ക് കാരണം. മരുന്നുകൾ നിർമ്മിക്കുന്നതിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ വിദേശ രാജ്യങ്ങളിൽ നിന്ന് എത്താൻ വൈകുന്നതിനാൽ പെട്ടന്ന് ഉത്പാദനം കൂട്ടുന്നതിൽ പ്രതിസന്ധിയുണ്ടെന്നാണ് മരുന്ന് കമ്പനികളിൽ നിന്ന് ലഭിക്കുന്ന വിവരം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona