കൊവിഡ് ചികിത്സ; സ്വകാര്യ ആശുപത്രി സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ സർക്കാർ, മാനേജ്മെന്റുകളുമായി ചർച്ച

By Web Team  |  First Published Apr 24, 2021, 7:28 AM IST

നിലവില്‍ 407 സ്വകാര്യ ആശുപത്രികൾ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുമായി സഹകരിക്കുന്നുണ്ടെങ്കിലും 137 ആശുപത്രികളാണ് കൊവിഡ് ചികില്‍സ നല്‍കി തുടങ്ങിയത്


തിരുവനന്തപുരം: കൊവിഡ് ചികില്‍സയിൽ സ്വകാര്യ ആശുപത്രികളുടെ സൗകര്യം കൂടി പരമാവധി പ്രയോജനപ്പടുത്തുന്നതിനായി സര്‍ക്കാര്‍. ഇതിനായി സ്വകാര്യ ആശുപത്രി മാനേജ്മന്‍റുകളുടെ യോഗം വിളിച്ചു. ഇന്ന് 11മണിക്കാണ് യോഗം. സ്വകാര്യ മേഖലയിലെ കൊവിഡ് ചികില്‍സ, കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ചെലവില്‍ നടത്താൻ എത്ര ആശുപത്രികൾ തയാറാകുമെന്ന്
ഇന്നത്തെ യോഗത്തില്‍ അറിയാം.

നിലവില്‍ 407 സ്വകാര്യ ആശുപത്രികൾ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുമായി സഹകരിക്കുന്നുണ്ടെങ്കിലും 137 ആശുപത്രികളാണ് കൊവിഡ് ചികില്‍സ നല്‍കി തുടങ്ങിയത്. ജനറല്‍ വാര്‍ഡിന് 2300 രൂപ, ഐസിയു ചാര്‍ജ് 6500, വെന്‍റിലേറ്ററോട് കൂടിയ ഐസിയു ആണെങ്കില്‍ 11500 എന്നിങ്ങനെയാണ് ചാര്‍ജ് നിശ്ചയിച്ചിട്ടുള്ളത്. മികച്ച സൗകര്യങ്ങളുള്ള കൂടുതല്‍ ആശുപത്രികളെക്കൂടി പാക്കേജിന്‍റെ ഭാഗമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.

Latest Videos

click me!