കൊവിഡ് പിടിയിൽ എറണാകുളം; ആശുപത്രികൾ നിറയുന്നു, നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം

By Web Team  |  First Published Apr 25, 2021, 7:08 AM IST

എറണാകുളം സിറ്റി, ആലുവ റൂറൽ മേഖലകളിൽ പോലീസിന്‍റെ വാരന്ത്യ പരിശോധനയിൽ ഇന്നലെ മാത്രം 232 കേസുകൾ റജിസ്റ്റർ ചെയ്തു. മാസ്ക് ധരിക്കാത്തത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനുമായി 8050 പേരിൽ നിന്ന് പിഴയും ഈടാക്കിയിരുന്നു.


കൊച്ചി: കൊവിഡ് തീവ്രവ്യാപനം കണക്കിലെടുത്തുള്ള വാരാന്ത്യ നിയന്ത്രണം എറണാകുളം ജില്ലയിൽ ഇന്നും കർശനമാക്കും. കഴിഞ്ഞ ദിവസം 3,300 ലേറെ പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ നാല് ദിവസത്തിനുള്ളിൽ 19,436 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം കുത്തനെ കൂടിയതോടെ കൊവിഡ് കെയർ സെന്‍ററുകൾ നിറഞ്ഞു. ജില്ലയിൽ ഇനി 1,146 കിടക്കകൾ മാത്രമാണ് ഒഴിവുള്ളത്.

വെള്ളി, ശനി ദിവസങ്ങളിലായി ഇരുപതിനായിരം ഡോസ് കൊവിഡ് വാക്സീൻ ജില്ലയിൽ വിതരണം ചെയ്തിട്ടുണ്ട്. ഇന്ന് സർക്കാർ കേന്ദ്രങ്ങളിൽ വിതരണം ചെയ്യാനുള്ള വാക്സീൻ സ്റ്റോക്ക് ഇല്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പതിനായിരം ഡോസ് വാക്സീൻ ഉടൻ ലഭ്യമാക്കിയില്ലെങ്കിൽ തിങ്കളാഴ്ചത്തെ വാക്സീൻ വിതരണവും പ്രതിസന്ധിയിലാകും. എറണാകുളം സിറ്റി, ആലുവ റൂറൽ മേഖലകളിൽ പോലീസിന്‍റെ വാരന്ത്യ പരിശോധനയിൽ ഇന്നലെ മാത്രം 232 കേസുകൾ റജിസ്റ്റർ ചെയ്തു. മാസ്ക് ധരിക്കാത്തത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനുമായി 8050 പേരിൽ നിന്ന് പിഴയും ഈടാക്കിയിരുന്നു. ഇന്നും പരിശോധന തുടരുമെന്ന് പോലീസ് മേധാവിമാർ അറിയിച്ചു.

Latest Videos

click me!