കൊവിഡ് ചട്ടം കാറ്റിൽ പറത്തി ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ വാക്സിനേഷൻ, രണ്ട് വൃദ്ധർ കുഴഞ്ഞ് വീണു

By Web Team  |  First Published Apr 26, 2021, 11:39 AM IST

ആളുകൾ കൂട്ടമായി എത്തുന്നതാണ് പ്രശ്നകാരണമെന്നുമാണ് ഡിഎംഒയുടെ വിശദീകരണം. ഇനി മുതൽ രജിസ്റ്റർ ചെയ്ത സമയത്ത് മാത്രം ആളുകൾ എത്തിയാൽ മതിയെന്നാണ് നിർദ്ദേശം


തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി ജിമ്മി ജോർജ് സ്റ്റേഡിയത്തിലെ വാക്സീനേഷൻ. വലിയ ജനത്തിരക്കാണ് വാക്സീനേഷൻ കേന്ദ്രത്തിലുള്ളത്. പ്രായമായവരടക്കം ഏറെ നേരമായി വാക്സീനായി കാത്തിരിക്കുകയാണ്. മണിക്കൂറുകളായി കാത്ത് നിൽക്കുന്നവ‍‍‍‍‌‍ർക്കും ഇത് വരെ വാക്സീൻ കിട്ടിയിട്ടില്ല.തലസ്ഥാന നഗരിയിലെ എറ്റവും പ്രധാനപ്പെട്ട വാക്സീനേഷൻ കേന്ദ്രത്തിലാണ് ഈ ദുരവസ്ഥ. സാമൂഹിക അകലം പാലിക്കുന്നത് പോലും ഉറപ്പാക്കാനാവാത്ത സ്ഥിതിയാണ് ഇവിടെ. തിരക്കിനിടയിൽ രണ്ട് പേർ കുഴഞ്ഞ് വീണു.

Latest Videos

undefined

പതിനൊന്ന് മണിക്ക് വാക്സീൻ എടുക്കാൻ സമയം കിട്ടിയവരടക്കം രാവിലെ എട്ട് മണി മുതൽ വന്ന് ക്യൂ നിൽക്കുകയാണ്.  ക്യൂവിൽ നിൽക്കുന്ന ഭൂരിഭാ​ഗം ആളുകൾക്കും പത്ത് മണിക്കും പതിനൊന്ന് മണിക്കും ഇടയിലാണ് സമയം നൽകിയിരിക്കുന്നത്. ജനങ്ങൾ സമയക്രമം പാലിക്കുന്നില്ലെന്നും ആളുകൾ കൂട്ടമായി എത്തുന്നതാണ് പ്രശ്നകാരണമെന്നുമാണ് ഡിഎംഒയുടെ വിശദീകരണം. ഇനി മുതൽ രജിസ്റ്റർ ചെയ്ത സമയത്ത് മാത്രം ആളുകൾ എത്തിയാൽ മതിയെന്നാണ് ഡിഎംഒയുടെ നിർദ്ദേശം. തിക്കും തിരക്കും ഉണ്ടാക്കുന്നവർക്കെതിരെ കേസെടുക്കുമെന്നാണ് ഡിസിപി വൈഭവ് സക്സേന അറിയിച്ചു.

 

click me!