സംസ്ഥാനത്ത് വാക്സീനേഷന് 18-45 പ്രായ പരിധിയിലുള്ളവരിൽ മുൻഗണന ആർക്ക്? പട്ടിക കാണാം

By Web Team  |  First Published May 20, 2021, 8:36 AM IST

കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാനതല യോഗമാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ച വിഭാഗങ്ങള്‍ക്കു പുറമേയുള്ള മുന്‍ഗണനാ പട്ടിക തയ്യാറാക്കിയത്. 32 വിഭാഗങ്ങൾക്കാണ് വാക്സീനേഷൻ മൂന്നാംഘട്ടത്തിൽ ആദ്യപരിഗണന നൽകുന്നത്. 


തിരുവനന്തപുരം: സംസ്ഥാനത്ത് 18-45 പ്രായത്തിലുള്ളവരുടെ വാക്സിനേഷനുള്ള മുൻഗണന പട്ടിക തയ്യാറായി. 32 വിഭാഗങ്ങൾക്കാണ് മുൻഗണന. ഓക്സിജൻ നിർമ്മാണ പ്ലാന്‍റ് ജീവനക്കാർ, അംഗപരിമിതർ, മാധ്യമ പ്രവർത്തകർ, കെഎസ്ഇബി, കെഎസ്ആ‍ർടിസി ജീവനക്കാര്‍ എന്നിവര്‍ പട്ടികയിലുണ്ട്.

പെട്രോൾ പമ്പ് ജീവനക്കാർ, ഹോം ഡെലിവറി ജീവനക്കാർ, ഹോട്ടൽ ജീവനക്കാർ എന്നിവർക്കും വിവിധ പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരേയും മുൻഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന തല യോഗമാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ച വിഭാഗങ്ങള്‍ക്കു പുറമേയുള്ള മുന്‍ഗണനാ പട്ടിക തയ്യാറാക്കിയത്. 

Latest Videos

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!