സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; കോട്ടയം സ്വദേശി അബ്ദുൾ സലാമിന്‍റെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല

By Web Team  |  First Published Jul 13, 2020, 10:50 AM IST

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രമേഹവും വൃക്കരോഗവും അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു 


കോട്ടയം: സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം കൂടി. കോട്ടയം സ്വദേശി അബ്ദുൾ സലാമാണ് മരിച്ചത് . ഇദ്ദേഹത്തിന് 71 വയസ്സുണ്ട്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രമേഹവും വൃക്കരോഗവും അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു 

പാറത്തോട് സ്വദേശിയായ അബ്ദുൾ സലാമിനെ ജൂലൈ 6നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് ബാധ എവിടെ നിന്നാണ് ഉണ്ടായതെന്ന് ഇത് വരെ വ്യക്തമല്ല. 

Latest Videos

click me!