" നിർണ്ണായക സാഹചര്യമാണ് നിലവിൽ. ട്രിപ്പിൾ ലോക്ക് ഡൗൺ ഉൾപ്പെടെയുള്ള കടുത്ത നടപടികൾ ക്ലസ്റ്ററുകൾ തടയാൻ. ലോക്ഡൗണുമായി ജനങ്ങൾ സഹകരിക്കണം "
തിരുവനന്തപുരം: എല്ലാവരും സർക്കാർ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വരുന്ന നാളുകൾ നിർണ്ണായകമാണെന്നും മന്ത്രി ഓർമ്മപ്പെടുത്തി. ശ്രദ്ധയിൽപ്പെടാതെ ആരെങ്കിലും പുറത്ത് നിന്ന് വന്ന് താമസിക്കുന്നുണ്ടെങ്കിൽ അവരെ ദ്രോഹിക്കരുത് എങ്കിലും വിവരം ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് മന്ത്രി പറഞ്ഞു.
വരുന്ന നാളുകൾ നിർണ്ണായകമാണ്. ഇപ്പോൾ പുറത്ത് നിന്ന് വരുന്ന നല്ല ശതമാനം ആൾക്കാർ പോസിറ്റീവാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി റൂം ക്വാറന്‍റീൻ റൂം ക്വാറന്‍റീനാണ് ഹോം ക്വാറന്‍റീനല്ലെന്ന് ഒന്ന് കൂടി ഓർമ്മിപ്പിച്ചു.
നിർണ്ണായക സാഹചര്യമാണ് നിലവിൽ. ട്രിപ്പിൾ ലോക്ക് ഡൗൺ ഉൾപ്പെടെയുള്ള കടുത്ത നടപടികൾ ക്ലസ്റ്ററുകൾ തടയാൻ. ലോക്ഡൗണുമായി ജനങ്ങൾ സഹകരിക്കണം എന്ന് ആരോഗ്യമന്ത്രി അഭ്യർത്ഥിച്ചു. സംസ്ഥാന വ്യാപകമായി പരിശോധനകൾ കൂട്ടുമെന്നും മന്ത്രി അറിയിച്ചു.
നിതാന്ത ജാഗ്രത കാണിച്ചത് കൊണ്ട് മൂന്നാം ഘട്ടത്തിൽ സമ്പർക്ക വ്യാപനം 11 ശതമാനത്തിൽ നിർത്താൻ കഴിഞ്ഞതെന്ന് മന്ത്രി ഓർമ്മിപ്പിച്ചു.