കരുവന്നൂര്‍ ബാങ്കിലെ മുൻ മാനേജർ ബിജു കരിമീന് തിരിച്ചടി ,വ്യാജ വായ്പ തട്ടിപ്പില്‍ കേസെടുക്കാൻ കോടതി ഉത്തരവ്

By Web Desk  |  First Published Dec 29, 2024, 9:34 AM IST

മൂർക്കനാട് പൊയ്യാറ പരേതനായ ഗൗതമിന്റെ ഭാര്യ ജയിഷ നൽകിയ പരാതിയിലാണ് കോടതി നടപടി


തൃശ്ശൂര്‍: വ്യാജ വായ്പ എടുത്ത കരുവന്നൂർ ബാങ്ക് മുന്‍ മാനേജർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്.കരുവന്നൂർ തട്ടിപ്പ് കേസിലെ പ്രധാന പ്രതിയായ ബിജു കരിമീനെതിരെ കേസെടുക്കാനാണ് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. മൂർക്കനാട് പൊയ്യാറ പരേതനായ ഗൗതമിന്‍റെ  ഭാര്യ ജയിഷ നൽകിയ പരാതിയിലാണ് കോടതി നടപടി
 പോലീസിൽ പലതവണ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാവാത്ത തുടർന്നാണ് ഇവർ കോടതിയെ സമീപിച്ചത്.

2013ൽ ജയിഷയുടെ ഭർത്താവ് ഗൗതമൻ കരുവന്നൂർ ബാങ്കിൽനിന്ന് 5 ലക്ഷം വായ്പ എടുത്തിരുന്നു പിന്നീട് അത് അടച്ചു തീർത്തു , കുറച്ചു പണം സ്ഥിരനിക്ഷേപമായി അവിടെത്തന്നെ ഇട്ടു. 2018 ൽ ഗൗതമൻ മരിച്ചു. 2022 ൽ വീട്ടിലെത്തിയ ബാങ്ക് ഉദ്യോഗസ്ഥർ 35 ലക്ഷം വായ്പ കുടിശ്ശിക ഉണ്ടെന്ന് അറിയിച്ചു. 2013 ,2015 ,2016 വർഷങ്ങളിലായി 35 ലക്ഷത്തിന്‍റെ  വായ്പ എടുത്തെന്നാണ് അറിയിച്ചത്. ഇത് വ്യാജവായ്പ ആണെന്ന് കാണിച്ച് പരാതി നൽകിയിട്ടും നടപടി ഉണ്ടായിരുന്നില്ല. തുടർന്നാണ് കോടതിയെ സമീപിച്ചത്

Latest Videos

click me!