24 വർഷമായി കരാർ തൊഴിലാളി; ആലപ്പുഴ നഗരസഭയിൽ ജെസിബി ഓപ്പറേറ്റർ പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ചു

By Web Team  |  First Published Dec 26, 2024, 7:12 PM IST

ആലപ്പുഴ നഗരസഭയിൽ താത്കാലിക ജീവനക്കാരനായ ജെസിബി ഡ്രൈവർ ജീവനൊടുക്കാൻ ശ്രമിച്ചു


ആലപ്പുഴ: ആലപ്പുഴ നഗരസഭയിൽ താത്കാലിക ജീവനക്കാരന്‍റെ ആത്മഹത്യാ ശ്രമം. ജെസിബി ഓപ്പറേറ്റർ സൈജൻ ആണ് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ചത്. നഗരസഭയിൽ റിവ്യൂ മീറ്റിംഗ് നടക്കുന്നതിനിടെ നഗരസഭ സെക്രട്ടറിയുടെ ഓഫീസിലേക്ക് കയറിവന്ന്  ദേഹത്ത് പെട്രോൾ ഒഴിക്കുകയായിരുന്നു. 24 വർഷമായി താത്കാലിക ജോലി ചെയ്യുന്ന ഇയാളെ സ്ഥിരപ്പെടുത്തുന്നില്ലെന്ന് ആരോപിച്ചായിരുന്നു ആത്മഹത്യക്ക് ശ്രമിച്ചത്. നഗരസഭ സെക്രട്ടറിയുടെ ദേഹത്തേക്കും പെട്രോൾ തെറിച്ചു വീണു. തീ കൊളുത്തുന്നതിന് മുൻപ് ഇയാളെ മറ്റുള്ളവർ പിടിച്ചുമാറ്റി. ആലപ്പുഴ നഗരസഭാ സെക്രട്ടറി മുംതാസ് നൽകിയ പരാതിയിൽ ആലപ്പുഴ സൗത്ത് പൊലീസ് സൈജനെതിരെ പൊതുമുതൽ നശിപ്പിക്കാൻ ശ്രമിച്ചതിനെതിരെ കേസെടുത്തു.

click me!