പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കാനൊരുങ്ങി കരാർ കമ്പനി

By Web Team  |  First Published Nov 29, 2024, 9:19 PM IST

പന്നിയങ്കര ടോൾ പ്ലാസ്സയിൽ 2023 മാർച്ച് 9 മുതൽ ടോൾ പിരിവ് ആരംഭിച്ചെങ്കിലും പ്രദേശവാസികൾക്ക് സൗജന്യ യാത്ര അനുവദിച്ചിട്ടുണ്ട്.  


തൃശ്ശൂർ : ദേശീയ പാത പന്നിയങ്കര ടോൾ പ്ലാസ്സയിൽ പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കാനൊരുങ്ങി കരാർ കമ്പനി. വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത പന്നിയങ്കര ടോൾ പ്ലാസ്സയിൽ ഡിസം: 5 മുതൽ പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കുമെന്ന് കരാർ കമ്പനി അധികൃതർ അറിയിച്ചു. പന്നിയങ്കര ടോൾ പ്ലാസ്സയിൽ 2023 മാർച്ച് 9 മുതൽ ടോൾ പിരിവ് ആരംഭിച്ചെങ്കിലും പ്രദേശവാസികൾക്ക് സൗജന്യ യാത്ര അനുവദിച്ചിട്ടുണ്ട്. 

വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, വണ്ടാഴി, പുതുക്കോട് പഞ്ചായത്തുകളെയും, തൃശൂർ ജില്ലയിലെ പാണഞ്ചേരി പഞ്ചായത്തിനെയുമാണ് ടോൾ പിരിവിൽ നിന്നും ഒഴിവാക്കിയിട്ടുള്ളത്. ഈ പഞ്ചായത്തിലുള്ളവർ വാഹനത്തിൻ്റെ ആർ സി ബുക്ക് കാണിച്ചാൽ സൗജന്യയാത്ര അനുവദിച്ചിരുന്നു. ഇനി മുതൽ ഈ പഞ്ചായത്തിലുള്ളവർ മാസപാസ്സ് എടുത്ത് യാത്ര ചെയ്യണമെന്നാണ് കരാർ കമ്പനി അധികൃതർ പറയുന്നത്. ഇതിന് മുമ്പും നിരവധി തവണ പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കാൻ കരാർ കമ്പനി ശ്രമിച്ചെങ്കിലും ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.  

Latest Videos

undefined

 

 

click me!