യുവതിയുടെ ഭര്‍ത്താവ് പരിക്കുകളോടെ രക്ഷപ്പെട്ടു.
തിരുവനന്തപുരം: ആറ്റിങ്ങലിൽ ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന നവ വധുവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം. ഇവര്‍ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ കണ്ടെയ്നര്‍ ലോറി ഇടിച്ചു കയറുകയായിരുന്നു. കൊല്ലം കൊട്ടറ സ്വദേശി കൃപ മുകുന്ദൻ ആണ് മരിച്ചത്. ഭർത്താവ് അഖിൽ ജിത്തിനും അപകടത്തിൽ പരിക്കേറ്റു. തിരുവനന്തപുരത്ത് ജോലി സംബന്ധമായ ആവശ്യത്തിന് പോയി മടങ്ങുകയായിരുന്നു കൃപയും ഭർത്താവ് അഖിൽ ജിത്തും.
ആറ്റിങ്ങൽ മാമം ദേശീയ പാതയിൽ വച്ച് ഇരുവരും സഞ്ചരിച്ച സ്കൂട്ടറിന്‍റെ പിന്നിൽ കണ്ടയ്നെർ ലോറി ഇടിക്കുകയായിരുന്നു. തുടർന്ന് റോഡിലേക്ക് തെറിച്ചു വീണ കൃപയുടെ തലയിലൂടെ കണ്ടെയ്നർ കയറി ഇറങ്ങി. ഗുരുതര പരിക്കേറ്റ കൃപ തൽക്ഷണം മരിച്ചു. ഭർത്താവ് അഖിൽജിത്ത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കൊട്ടാരക്കര ബാർ കൗൺസിലിലെ അഭിഭാഷകയാണ് കൃപ. ആഗസ്റ്റ് 21 ന് ആയിരുന്നു ഇവരുടെ വിവാഹം. .