മാടായി കോളേജ് നിയമന വിവാദം; പഴയങ്ങാടിയിൽ പ്രകടനം തടഞ്ഞു, പരസ്യമായി ഏറ്റുമുട്ടി കോൺഗ്രസ്‌ പ്രവർത്തകർ

By Web Team  |  First Published Dec 11, 2024, 9:25 PM IST

എംപിക്കെതിരെ പ്രതിഷേധിച്ചതിന് നടപടി നേരിട്ട കോൺഗ്രസ്‌ നേതാക്കളുടെ നേതൃത്വത്തിലാണ് പ്രകടനം തടഞ്ഞത്.


കണ്ണൂർ: മാടായി കോളജിലെ ബന്ധുനിയമന വിവാദത്തെച്ചൊല്ലി കണ്ണൂർ പഴയങ്ങാടിയിൽ ഏറ്റുമുട്ടി കോൺഗ്രസ്‌ പ്രവർത്തകർ. എം.കെ രാഘവൻ എംപി അനുകൂലികളും എതിർക്കുന്നവരും തമ്മിലാണ് ഏറ്റുമുട്ടിയത്. രാഘവൻ അനുകൂലികളുടെ പ്രകടനം ഒരു വിഭാഗം തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. എംപിക്കെതിരെ പ്രതിഷേധിച്ചതിന് നടപടി നേരിട്ട കോൺഗ്രസ്‌ നേതാക്കളുടെ നേതൃത്വത്തിലാണ് പ്രകടനം തടഞ്ഞത്. നേരത്തെ ബന്ധു നിയമന വിവാദത്തെച്ചൊല്ലി പയ്യന്നൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റിന് നേരെ കയ്യേറ്റ ശ്രമം നടന്നിരുന്നു.

പയ്യന്നൂരിൽ സംഘടിപ്പിച്ച കെ.പി.കുഞ്ഞിക്കണ്ണൻ അനുസ്മരണ പരിപാടിക്ക് എത്തിയപ്പോഴായിരുന്നു  കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.ജയരാജനെതിരെ കയ്യേറ്റ ശ്രമം നടന്നത്. മാടായി കോളജ് നിയമനവിവാദത്തിൽ കണ്ണൂർ കോൺഗ്രസിൽ വലിയ പൊട്ടിത്തെറിയാണ് ഉണ്ടാകുന്നത്. എം കെ രാഘവൻ എം പിയുടെ നിലപാടിൽ പ്രതിഷേധിച്ച് ജില്ലയിലെ യൂത്ത് കോൺഗ്രസ് ഭാരവാഹികൾ കൂട്ടരാജിക്ക് ഒരുങ്ങുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. 

Latest Videos

കണ്ണൂർ മാടായി കോളേജിലെ നിയമനത്തിൽ അഴിമതിയുണ്ടെന്ന് ആരോപിച്ചാണ് കോൺഗ്രസ് ചേരിതിരിഞ്ഞ് സംഘർഷം തുടങ്ങിയത്. എംകെ രാഘവൻ ചെയർമാനായ സഹകരണ സോസൈറ്റിക്ക് കീഴിലുള്ളതാണ് കോളേജ്. രാഘവന്റെ ബന്ധുവായ സിപിഎം പ്രവർത്തകന് നിയമനം നൽകാനുള്ള നീക്കത്തിലാണ് കോൺ​ഗ്രസ് പ്രവർത്തകർ എതിർപ്പുമായി രം​ഗത്തെത്തിയത്. തുടർന്ന് കോളേജ് കവാടത്തിൽ പ്രാദേശിക കോൺഗ്രസ്‌ നേതാക്കൾ എംപിയെ തടയുകയായിരുന്നു. രാഷ്ട്രീയം നോക്കി നിയമനം നടത്താനാവില്ലെന്നായിരുന്നു എംകെ രാഘവൻ എംപിയുടെ പ്രതികരണം. താൻ സ്വജനപക്ഷപാതം കാണിച്ചിട്ടില്ലെന്നും സുപ്രീം കോടതി നിബന്ധനകൾക്ക് വിധേയമായാണ് നിയമനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Read More : പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിൽ എതിരില്ലാതെ ജയം, ബി.ടെക് ഡയറിയിൽ 18 സീറ്റും; എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം

click me!