'കോൺഗ്രസിൽ സംഭവിക്കാൻ പാടില്ലാത്തത്'; പ്രതിയുടെ മകൻെറ വിവാഹത്തിൽ നേതാക്കൾ പങ്കെടുത്ത സംഭവത്തിൽ അന്വേഷണ സമിതി

By Web Team  |  First Published May 29, 2024, 6:02 PM IST

ഗുരുതര വീഴ്ചയായാണ് ഇതിനെ കാണുന്നതെന്നും ഇത് സംബന്ധിച്ചു കെപിസിസി അധ്യക്ഷന് റിപ്പോർട്ട്‌ ഉടൻ കൈമാറുമെന്നും നേതാക്കള്‍ അറിയിച്ചു


കാസര്‍കോട്: പെരിയ ഇരട്ട കൊലപാതകക്കേസ് പ്രതിയുടെ മകന്‍റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം ഗുരുതര വീഴ്ചയെന്നു കെപിസിസി നിയോഗിച്ച പ്രത്യേക അന്വേഷണ സമിതി. കോൺഗ്രസ്‌ പാർട്ടിയിൽ ഒരിക്കലും സംഭവിക്കാൻ  പാടില്ലാത്ത കാര്യമാണ് സംഭവിച്ചതെന്നും കൃപേഷിന്‍റെയും ശരത്ത് ലാലിന്‍റെയും മാതാപിതാക്കളെ നേരിട്ട് കാണുമെന്നും അന്വേഷണ സമിതി വ്യക്തമാക്കി.

അന്വേഷണത്തിന്‍റെ ഭാഗമായി രാജ്‌മോഹൻ ഉണ്ണിത്താനുമായും ഡിസിസി പ്രസിഡന്‍റുമായും സമിതി വിശദമായ ചർച്ച നടത്തി. ഗുരുതര വീഴ്ചയായാണ് ഇതിനെ കാണുന്നതെന്നും ഇത് സംബന്ധിച്ചു കെപിസിസി അധ്യക്ഷന് റിപ്പോർട്ട്‌ ഉടൻ കൈമാറുമെന്നും നേതാക്കള്‍ അറിയിച്ചു. കെപിസിസി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി എം നിയാസ്, രാഷ്ട്രീയകാര്യ സമിതി അംഗം എൻ സുബ്രഹ്മണ്യൺ എന്നിവരാണ് അന്വേഷണം നടത്തിയത്.

Latest Videos

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്‍റെ വിവാഹച്ചടങ്ങിൽ പങ്കെടുത്തത് വിവാദമായി; കോൺഗ്രസ്‌ നേതാവിനെതിരെ നടപടി
കെഎസ്ആര്‍ടിസി ബസില്‍ യുവതി പ്രസവിച്ചു; അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി, ആരോഗ്യനില തൃപ്തികരം

 

click me!