'ലക്ഷ്യം മുഖ്യമന്ത്രി സ്ഥാനമല്ല, എൻഎസ്എസ് മതേതരബ്രാൻഡ്, മന്നംജയന്തിയിൽ പങ്കെടുക്കുന്നതിന്റെ ​ഗുണം പാർട്ടിക്ക്'

By Web Desk  |  First Published Jan 3, 2025, 7:30 AM IST

മന്നം ജയന്തി ആഘോഷത്തിൽ പങ്കെടുത്തതിൽ പ്രത്യേക ലക്ഷ്യമോ പ്ലാനിംഗോ ഇല്ലെന്ന് വ്യക്തമാക്കി രമേശ് ചെന്നിത്തല


തിരുവനന്തപുരം: മന്നം ജയന്തി ആഘോഷത്തിൽ പങ്കെടുത്തതിൽ പ്രത്യേക ലക്ഷ്യമോ പ്ലാനിംഗോ ഇല്ലെന്ന് വ്യക്തമാക്കി രമേശ് ചെന്നിത്തല. എൻഎസ്എസ് മതേതര ബ്രാൻഡാണ്. താൻ പരിപാടിയിൽ പങ്കെടുക്കുന്നതിന്‍റെ ഗുണം കോൺ​ഗ്രസ് പാർട്ടിക്കാണ്. അതിൽ ആരും ദുരുദ്ദേശ്യം കാണെണ്ടതില്ലെന്നും രമേശ് ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി.

എല്ലാ സമുദായ സംഘടനകളുമായും തനിക്ക് നല്ല ബന്ധമാണുള്ളത്. തന്നെ ബ്രാൻഡ് ചെയ്യാൻ ശ്രമിച്ചവരെ കുറിച്ച് പറയാൻ സമയമായിട്ടില്ല. സുകുമാരൻ നായരുമായി താൻ നേരിട്ട് സംസാരിച്ചു. എൻ.എസ്.എസുമായുള്ള പിണക്കം തീർത്തതത് നേരിട്ടാണെന്നും ഇടനിലക്കാരില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Latest Videos

മുഖ്യമന്ത്രി സ്ഥാനത്തിനായി ആരുമായും മത്സരത്തിനില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. പ്രതിപക്ഷ നേതാവുമായി അഭിപ്രായ ഭിന്നതയില്ല. എല്ലാം തീരുമാനിക്കുന്നത് ഹൈക്കമാൻഡ് ആണ്. സാധാരണ പ്രവർത്തകർ മത്സരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പാണ് തന്‍റെ മുന്നിലുള്ള അടുത്ത ലക്ഷ്യമെന്നും പാർട്ടി ഒറ്റക്കെട്ടായി നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ചെന്നിത്തല വിശദമാക്കി. പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മാറിയത് ഹൈക്കമാൻഡ് തീരുമാന പ്രകാരമാണ്. എന്നാൽ സ്ഥാനം ഒഴിയാൻ തന്നോട് നേരിട്ട് പറയാത്തത് വിഷമമുണ്ടാക്കിയെന്നും ചെന്നിത്തല പറഞ്ഞു. 

click me!