വയനാട് പോകും, പാലക്കാടും ചേലക്കരയും തീരുമാനിച്ചില്ലെന്ന് കെ മുരളീധരൻ; 'താനൊരിക്കലും ബിജെപിയിലേക്കും പോകില്ല'

By Web Team  |  First Published Oct 21, 2024, 10:20 AM IST

അമ്മയെ അവഹേളിച്ചവന് വേണ്ടി വോട്ട് പിടിക്കേണ്ട ഗതികേടിലാണ് മുരളീധരൻ എന്ന ആക്ഷേപത്തോടും മുരളീധരൻ പ്രതികരിച്ചു. അമ്മയെ ഇതിലേക്ക് വലിച്ചിഴക്കരുത്. പാലക്കാട്ടെ വിഷയങ്ങൾ പിന്നീട് ചർച്ച ചെയ്യാം.  പി.വി. അൻവർ വയനാട് സ്വാധീനമുള്ളയാളാണ്. അതിനാൽ വോട്ട് 5 ലക്ഷത്തിലെത്തിക്കാൻ സഹകരിക്കും. 


കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രസ്താവന തമാശയെന്ന് കോൺ​ഗ്രസ് നേതാവ് മുരളീധരൻ. താനൊരിക്കലും ബിജെപിയിലേക്ക് പോകില്ലെന്നും മുരളീധരൻ പറഞ്ഞു. പാർട്ടിയിൽ അവഗണന ഉണ്ടായാൽ രാഷ്ട്രീയത്തിൽ നിന്ന് റിട്ടയർ ചെയ്യും. തലമുറ മാറുമ്പോൾ ചില അഡ്ജസ്റ്റ്മെന്റ് ചെയ്യേണ്ടി വരുമെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. 

അമ്മയെ അവഹേളിച്ചവന് വേണ്ടി വോട്ട് പിടിക്കേണ്ട ഗതികേടിലാണ് മുരളീധരൻ എന്ന ആക്ഷേപത്തോടും മുരളീധരൻ പ്രതികരിച്ചു. അമ്മയെ ഇതിലേക്ക് വലിച്ചിഴക്കരുത്. പാലക്കാട്ടെ വിഷയങ്ങൾ പിന്നീട് ചർച്ച ചെയ്യാം. പിവി അൻവർ വയനാട് സ്വാധീനമുള്ളയാളാണ്. അതിനാൽ വോട്ട് 5 ലക്ഷത്തിലെത്തിക്കാൻ സഹകരിക്കും. പാലക്കാടും ചേലക്കരയിലും അൻവറിന് സ്വാധീനമില്ല. ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥികളെ മാറ്റില്ല. സ്ഥാനാർത്ഥികളെ പിൻവലിക്കണമെന്ന് അൻവറിന് കത്ത് കൊടുത്തില്ലെന്നും മുരളീധരൻ പറഞ്ഞു. വയനാട് പ്രചാരണത്തിന് പോകും. പാലക്കാട്, ചേലക്കര പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ല. അൻവർ വിഷയം രാഷ്ട്രീയത്തിൽ ഒന്നും ഒന്നും രണ്ടല്ല. അത് പൂജ്യമാവരുത്. അൻവറിനോട് യോജിപ്പും വിയോജിപ്പുമില്ല. നാളെ ഗോവിന്ദൻ മാഷ് വോട്ട് താരാമെന്ന് പറഞ്ഞാലും വാങ്ങുമെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു. 

Latest Videos

പ്രശ്നങ്ങൾ 23ന് ശേഷം ചർച്ച ചെയ്യും. ഇപ്പോൾ സ്ഥാനാർത്ഥികളുടെ വിജയത്തിൽ മാത്രമാണ് ശ്രദ്ധ. നേതൃത്ത്വത്തിന്റെ കഴിവോ കഴിവുകേടോ ഇപ്പോൾ ചർച്ച ചെയ്യണ്ട. പിവി അൻവറിൻ്റെ സ്വാധീന മേഖല വയനാട് മണ്ഡലത്തിലാണ്. അവിടെ നിരുപാധികം പ്രിയങ്ക ഗാന്ധിക്ക് അൻവർ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാടും ചേലക്കരയിലും അൻവറിന് സ്വാധീനമില്ല. സ്ഥാനാർത്ഥികളെ വെച്ച് വിലപേശൽ നല്ലതല്ല. രമ്യ ഹരിദാസിനെ പിൻവലിച്ച് ഒരു ഒത്തുതീർപ്പിനും ഇല്ല. രമ്യ ഹൈക്കമാൻഡ് പ്രഖ്യാപിച്ച സ്ഥാനാർത്ഥിയാണ്. രാഷ്ട്രീയത്തിൽ ഒന്നും ഒന്നും രണ്ടല്ല, ഒന്നും ഒന്നും കൂടിയാൽ പൂജ്യത്തിലേക്ക് പോകാൻ സാധ്യതയുണ്ട്. അൻവറിൻ്റെ പിന്തുണ ചർച്ച ഈ ഘട്ടത്തിൽ അനാവശ്യമാണെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.

കേന്ദ്ര നിർദ്ദേശത്തിനെതിരെ തിരുവമ്പാടി ദേവസ്വം, 'തൃശൂർ പൂരം വെടിക്കെട്ടിന് ഇളവ് വേണം, നിർദ്ദേശം അപ്രായോഗികം'

https://www.youtube.com/watch?v=Ko18SgceYX8


 

click me!