വയനാട്ടില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കും; കരുണാകരന്‍റെ മകൻ എവിടെയും ഫിറ്റാണെന്നും പികെ കുഞ്ഞാലിക്കുട്ടി

By Web Team  |  First Published Jun 6, 2024, 10:09 AM IST

ഇന്ത്യാ സഖ്യം എല്ലാക്കാലത്തും പ്രതിപക്ഷത്തിരിക്കില്ല. ജനവിധി അതല്ല വ്യക്തമാക്കുന്നത്. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാൻ കോണ്‍ഗ്രസിന് അര്‍ഹതയുണ്ടെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.


ദില്ലി: റായ്ബറേലിയിലും വയനാട്ടിലും വിജയിച്ച രാഹുല്‍ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞാല്‍ അവിടെ കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാജ്യസഭ, ലോക്സഭ സീറ്റുകള്‍ വെച്ച് മാറുന്നത് പരിഗണനയില്ല. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയോ കെ മുരളീധരനോ ആര് വന്നാലും ഇപ്പോഴത്തെ ഭൂരിപക്ഷം കിട്ടും. കരുണാകരന്‍റെ മകൻ എവിടെയും ഫിറ്റാണ്.  

മുരളീധരൻ വയനാട്ടില്‍ മത്സരിച്ചാലും അനുകൂലമായിരിക്കും. ഇന്ത്യാ സഖ്യം എല്ലാക്കാലത്തും പ്രതിപക്ഷത്തിരിക്കില്ല. ജനവിധി അതല്ല വ്യക്തമാക്കുന്നത്. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാൻ കോണ്‍ഗ്രസിന് അര്‍ഹതയുണ്ട്. അതിനാല്‍ ഇക്കാര്യം കോണ്‍ഗ്രസ് തീരുമാനിക്കട്ട. ലീഗിന്‍റെ രാജ്യസഭ സീറ്റിൽ ആര് മത്സരിക്കുമെന്ന്
പാണക്കാട് തങ്ങള്‍ തീരുമാനിക്കുമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

Latest Videos

സര്‍വകക്ഷി യോഗത്തില്‍ തീരുമാനം; പന്നിയങ്കര ടോള്‍ പ്ലാസയിൽ സ്കൂള്‍ വാഹനങ്ങളിൽ നിന്ന് ടോള്‍ പിരിക്കില്ല


 

click me!