കേരള സർവ്വകലാശാല സെനറ്റ് ഹാളിലെ സംഘർഷം; കണ്ടാലറിയാവുന്ന എസ്എഫ്ഐ-കെഎസ്‍യു പ്രവർത്തകർക്കെതിരെ കേസ്

By Web TeamFirst Published Sep 12, 2024, 7:22 PM IST
Highlights

കേരള സർവ്വകലാശാല രജിസ്ട്രാറർ നൽകിയ പരാതിയിലാണ് രണ്ടാമത്തെ കേസ്. കണ്ടാലറിയാവുന്ന 300 ലധികം പേർക്കെതിരെയാണ് കന്‍റോൺമെന്‍റ് പൊലീസ് കേസെടുത്തിരിക്കുന്നത്.

തിരുവനന്തപുരം: കേരള സർവ്വകലാശാല സെനറ്റ് ഹാളിലെ സംഘർഷത്തില്‍ കണ്ടാലറിയാവുന്ന എസ്എഫ്ഐ-കെഎസ്‍യു പ്രവർത്തകർക്കെതിരെ കേസ്. കേരള സർവ്വകലാശാല രജിസ്ട്രാറർ നൽകിയ പരാതിയിലാണ് രണ്ടാമത്തെ കേസ്. കണ്ടാലറിയാവുന്ന 300 ലധികം പേർക്കെതിരെയാണ് കന്‍റോൺമെന്‍റ് പൊലീസ് കേസെടുത്തിരിക്കുന്നത്.

കേരള സർവ്വകലാശാല സെനറ്റ് തെരെഞ്ഞെടുപ്പിനിടെ ഇന്നലെയാണ് എസ്എഫ്ഐ-കെഎസ്‍യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷം ഉണ്ടായത്. സംഘർഷത്തെ തുടർന്ന് കേരള സർവ്വകലാശാല സെനറ്റ് തെരെഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. തെരഞ്ഞെടുപ്പിൽ ഇരുവിഭാ​ഗവും ക്രമേക്കേട് ആരോപിച്ച് രം​ഗത്തെത്തിയതോടെയാണ് വൻ സംഘർഷമുണ്ടായത്. ഇരുക്കൂട്ടരും ഹാളിൽ തമ്മിൽ തല്ലുകയായിരുന്നു. സെനറ്റ് ഹാളിൻ്റെ വാതിൽ ചവിട്ടി തുറക്കാൻ എസ്എഫ്ഐ ശ്രമിച്ചു. ഈ ഹാളിനുളളിൽ കെഎസ്‍യു പ്രവർത്തകരും തമ്പടിച്ചിരുന്നു. പരസ്പരം കല്ലേറും പട്ടിക കൊണ്ട് അടിയുമുണ്ടായി. സ്ഥലത്ത് വൻ പൊലീസ് സന്നാഹമുണ്ടെങ്കിലും അക്രമം നിയന്ത്രിക്കാനായില്ല. ആക്രമണത്തിൽ പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. കല്ലേറിൽ ഏഷ്യാനെറ്റ് ന്യൂസിൻ്റെ ക്യാമറയും തകർന്നു. വോട്ടെണ്ണൽ കേന്ദ്രത്തിനുള്ളിൽ കെഎസ്‍യു ആണ് അക്രമം ഉണ്ടാക്കിയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോ ആരോപിച്ചു. ബാലറ്റ് പേപ്പർ മോഷ്ടിച്ചുവെന്നും വീണ്ടും തെരെഞ്ഞെടുപ്പ നടത്തണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു. 

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!