റാങ്ക് ലിസ്റ്റ് നിലവില്‍ വന്ന് ഒരു വര്‍ഷവും 3 മാസവും പിന്നിടുമ്പോള്‍ പല ജില്ലകളിലും സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 വില്‍ നിന്നും നാമമാത്രമായ ഒഴിവുകളാണ് നികത്തപ്പെട്ടിട്ടുള്ളത്.
തിരുവനന്തപുരം: റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം കാത്ത് സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 ഉദ്യോഗാർഥികൾ. ലിസ്റ്റ് കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ ബാക്കിയുള്ളപ്പോള്‍ ആകെ നിയമനം ലഭിച്ചത് 332 ഉദ്യോഗാർഥികൾക്ക് മാത്രം. അതേ സമയം അവശേഷിക്കുന്ന 7,123 ഉദ്യോഗാർത്ഥികളുടെ നിയമനം തുലാസിലായി. ഇതിൽ 4,595 ഉദ്യോഗാർഥികൾ പ്രധാന ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്. മുൻ ലിസ്റ്റിൽ 3,015 ഉദ്യോഗാർഥികൾക്ക് നിയമനം ലഭിച്ച ഇടത്താണ് ഇപ്പോൾ വെറും 332 ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിച്ചിരിക്കുന്നത്. റാങ്ക് ലിസ്റ്റ് നിലവില്‍ വന്ന് ഒരു വര്‍ഷവും 3 മാസവും പിന്നിടുമ്പോള്‍ പല ജില്ലകളിലും സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 വില്‍ നിന്നും നാമമാത്രമായ ഒഴിവുകളാണ് നികത്തപ്പെട്ടിട്ടുള്ളത്.
2021 ഡിസംബർ - 2022 ജനുവരി മാസങ്ങളിലാണ് വിവിധ ജില്ലകളിലായി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഇവയുടെ കാലാവധി 2024 ഡിസംബർ - 2025 ജനുവരി 10 യോട് കൂടി കഴിയുമെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു. സർക്കാരിന്‍റെ അനുപാത നിർണ്ണയ ഉത്തരവ് നിലവിൽ വന്നപ്പോൾ അത് ക്രമികരിക്കാൻ വേണ്ടി 14 ജില്ലകളിലെയും ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യാതെ ഒഴിച്ചിട്ടു. കൂടാതെ പ്രൊമോഷൻ, അന്തർ ജില്ലാ സ്ഥലം മാറ്റം എന്നിവ നടത്തിയെങ്കിലും വീണ്ടും സ്റ്റാഫ് നേഴ്സ് ഗ്രേഡ് 1, ഗ്രേഡ് 2 അനുപാതം കൃത്യമായി നിജപ്പെടുത്തി ബാക്കിയുള്ള ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്തില്ലെന്നും ഉദ്യോഗാർഥികൾ ആരോപിക്കുന്നു.
undefined
അതേ സമയം അനധികൃത അന്തര്‍ജില്ലാ സ്ഥലമാറ്റങ്ങൾ നടക്കുന്നതായും ആരോപണമുയര്‍ന്നു. ഇതിന് പുറമെ ഒരു തസ്തികയിലേക്ക് പിഎസ്സി റാങ്ക് ലിസ്റ്റ് നിലനിൽക്കുമ്പോൾ താത്കാലിക നിയമനം പാടില്ലെന്ന ഉത്തരവുകൾ മറികടന്ന് കൊണ്ടാണ് ആഡ്ഹോക് നിയമനങ്ങൾ നടക്കുന്നതെന്നും ഉദ്യോഗാർഥികൾ ആരോപിക്കുന്നു. ഒഴിഞ്ഞ് കിടക്കുന്ന തസ്തികയിലേക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയും അഡ്ബോക്ക് ആശുപത്രി വികസന സമിതി വഴിയും താത്കാലിക നിയമങ്ങള്‍ നടക്കുകയാണെന്നും സ്റ്റേറ്റ് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ സ്റ്റാഫ് നേഴ്സ് ഗ്രേഡ് 2 എന്ന ഉദ്യോഗാര്‍ത്ഥി സംഘടന ആരോപിക്കുന്നു.
പ്രമോഷനുകള്‍ സമയബന്ധിതമായി നടപ്പിലാക്കുക, അനുപാത നിർണ്ണയ ഉത്തരവ് മറയാക്കി നടത്തുന്ന അന്തർജില്ലാ സ്ഥലം മാറ്റം അവസാനിപ്പിക്കുക അതോടൊപ്പം നിലവിലുള്ള ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യുകയും വേണമെന്നും ഉദ്യോഗാര്‍ത്ഥി സംഘടന ആവശ്യപ്പെട്ടു. അന്തർ ജില്ലാ സ്ഥലം മാറ്റത്തിന് അർഹരായ ജില്ലയിൽ 3 വർഷം പൂർത്തിയാക്കിയ നേഴ്സുമാരെ മാറ്റി നിയമിക്കുക. പകരം സ്ഥലങ്ങളിൽ റാങ്ക് ലിസ്റ്റിൽ നിന്നുള്ള ഉദ്യോഗാർഥികളെ നിയമിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.