ഇരയുടെ വിവരങ്ങൾ വെളിപ്പെടുത്തിയെന്ന പരാതി; സിബി മാത്യൂസിനെതിരെ കേസ് നിലനില്‍ക്കുമെന്ന പരാമര്‍ശത്തിന് സ്റ്റേ

By Web Team  |  First Published Jun 21, 2024, 11:44 AM IST

സൂര്യനെല്ലി കേസിലെ അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടിരുന്ന കെ കെ ജോഷ്വയാണ് സിബി മാത്യൂസിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നത്


കൊച്ചി: മുൻ ഡിജിപി സിബി മാത്യൂസിനെതിരെ പ്രഥമദൃഷ്ടാ കേസ് നിലനിൽക്കുമെന്ന സിംഗിൾ ബെഞ്ച് പരാമർശം ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സിബി മാത്യൂസിന്‍റെ നിർഭയം എന്ന ആത്മകഥാ പുസത്കത്തിൽ സൂര്യനെല്ലി പെൺകുട്ടിയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയെന്നായിരുന്നു ആരോപണം.

സൂര്യനെല്ലി കേസിലെ അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടിരുന്ന കെ കെ ജോഷ്വയാണ് സിബി മാത്യുസിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. സിംഗിൾ ബെഞ്ച് നിർദേശത്തിന്‍റെ പശ്ചാത്തലത്തിൽ സിബി മാത്യൂസിനെതിരെ കേസ് എടുത്തതായി സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു. സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട്  സിബി മാത്യൂസ് നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.

Latest Videos

ഒ.ആര്‍ കേളുവിന് ദേവസ്വം വകുപ്പ് നല്‍കാത്തത് സവര്‍ണ്ണരെ പ്രീണിപ്പിക്കാൻ; ആരോപണവുമായി എം ഗീതാനന്ദൻ

 

click me!