'ഇതു വരെ ഒരു പരാതിയും ഉന്നയിച്ചിട്ടില്ല'; പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് തരൂര്‍

By Web Team  |  First Published Jun 8, 2024, 11:31 PM IST

'വോട്ടിന്റെ നേട്ടവും നഷ്ടവും സംബന്ധിച്ചും, തിരുത്തല്‍ നടപടികളെക്കുറിച്ചും റിപ്പോര്‍ട്ട് നല്‍കുവാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.'


തിരുവനന്തപുരം: താന്‍ കോണ്‍ഗ്രസ് അധ്യക്ഷന് പരാതി നല്‍കിയെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ശശി തരൂര്‍. വാക്കാലോ രേഖാമൂലമോ ഒരു പരാതിയും ഇതു വരെ ഉന്നയിച്ചിട്ടില്ലെന്നും ശശി തരൂർ അറിയിച്ചു. 

'ബൂത്ത് ലെവല്‍ ഡാറ്റ പഠിച്ച് വോട്ടിന്റെ നേട്ടവും നഷ്ടവും സംബന്ധിച്ചും, കോട്ടങ്ങള്‍ അടുത്ത തെരഞ്ഞെടുപ്പുകളില്‍ മറി കടക്കാനുള്ള തിരുത്തല്‍ നടപടികളെക്കുറിച്ചും റിപ്പോര്‍ട്ട് നല്‍കുവാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആ റിപ്പോര്‍ട്ട് ലഭിച്ചു കഴിഞ്ഞാല്‍, അതിന്റെ ഉള്ളടക്കത്തെ ആശ്രയിച്ച്, ഒരു അന്വേഷണത്തിന്റെ ആവശ്യകത തീര്‍ച്ചയായും പരിഗണിക്കപ്പെടും.' ഇനി വരുന്ന തെരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ ഇത് പാര്‍ട്ടിക്ക് പ്രയോജനം ചെയ്യുമെന്നും ശശി തരൂര്‍ വ്യക്തമാക്കി. 

Latest Videos

ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ശശി തരൂര്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയെന്നായിരുന്നു വാര്‍ത്തകള്‍.
 

സ്വർണം തട്ടിയെടുത്തതിൽ വിരോധം, സ്വർണ്ണക്കടത്ത് ഗുണ്ടാസംഘങ്ങൾ നടുറോഡിൽ ഏറ്റുമുട്ടി, 6 പേർ അറസ്റ്റിൽ
 

click me!