80 കോടിയുടെ പദ്ധതി, നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 'ഓപ്പറേഷൻ പ്രവാഹി'ന്‍റെ രണ്ടാം ഘട്ടവുമായി സിയാൽ

By Web Team  |  First Published Oct 7, 2024, 3:37 PM IST

ചൊവ്വര, പുളിയാമ്പള്ളി, മഠത്തിൽമൂല എന്നിവിടങ്ങളിലായി മൂന്ന് പുതിയ പാലങ്ങൾ നിർമിക്കും. ചെങ്ങൽത്തോട്ടിൽ റഗുലേറ്റർ കം ബ്രിഡ്ജും നിർമിക്കും


കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലേയും പരിസര പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക നിവാരണത്തിനായി നടപ്പിലാക്കിയ 'ഓപ്പറേഷൻ പ്രവാഹി'ന്‍റെ രണ്ടാം ഘട്ടത്തിന് തുടക്കമിട്ട് സിയാൽ. ചൊവ്വര, പുളിയാമ്പള്ളി, മഠത്തിൽമൂല എന്നിവിടങ്ങളിലായി മൂന്ന് പുതിയ പാലങ്ങൾ നിർമിക്കും. ചെങ്ങൽത്തോട്ടിൽ റഗുലേറ്റർ കം ബ്രിഡ്ജും നിർമിക്കും. 80 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയത്.

2022ലാണ് സിയാൽ ഓപ്പറേഷൻ പ്രവാഹ് ഒന്നാം ഘട്ടം പൂർത്തിയാക്കിയത്. റണ്‍വേയുടെ തെക്ക് ഭാഗത്തുള്ള ഡൈവേർഷൻ കനാൽ വീതി കൂട്ടുകയും 20 കിലോമീറ്റർ ചുറ്റളവിലെ തോടുകൾ നവീകരിക്കുകയും ചെയ്തു. രണ്ടാം ഘട്ടത്തിന് സിയാൽ ഡയറക്ടർ ബോർഡ് അനുമതി നൽകിയിരിക്കുകയാണ്. 

Latest Videos

undefined

ഒന്നര വർഷം കൊണ്ട് മൂന്ന് പാലങ്ങളുടെയും റെഗുലേറ്റർ കം ബ്രിഡ്ജിന്‍റെയും പണി പൂർത്തിയാക്കുകയാണ് ലക്ഷ്യം. ടെൻഡർ നടപടികൾ ഉടനെ അരംഭിക്കും.

'ഇപ്പോൾ 22 പശുക്കളുണ്ട്, പഴയവയെ മറക്കാനൊന്നും പറ്റില്ല': പുതിയ പശു ഫാമുമായി മാത്യു തളരാതെ മുന്നോട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!