സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടിനെ കുറിച്ചുള്ള എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജിയിലാണ് ദില്ലി ഹൈക്കോടതിയില്‍ വാദം തുടരുന്നത്.
ദില്ലി : സിഎംആർഎൽ രാഷ്ട്രീയ നേതാക്കൾക്കും മാധ്യമങ്ങൾക്കും പണം നൽകിയത് അഴിമതി മറയ്ക്കാനെന്ന് എസ് എഫ് ഐഒ ദില്ലി ഹൈക്കോടതിയിൽ. എസ് എഫ് ഐ ഒ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജിയിലെ വാദത്തിനിടെയാണ് എസ്എഫ് ഐഒ കോടതിയിൽ ഗുരുതരമായ ആരോപണമുന്നയിച്ചത്.സിഎംആർഎൽ എക്സലോജിക് ഇടപാടിലെ എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ ഹർജി ദില്ലി ഹൈക്കോടതി വിധി പറയാൻ മാറ്റി.
അന്വേഷണത്തിനായി രേഖകൾ കൈമാറിയതിനെ ആദായനികുതി വകുപ്പ് ശക്തമായി ന്യായീകരിച്ചു.ആദായനികുതി സെറ്റിൽമെൻറ് ബോർഡ് തീർപ്പ് കല്പിച്ച വിഷയത്തിൽ എസ്എഫ്ഐഒ അന്വേഷണം ചട്ടവിരുദ്ധമെന്ന് കാണിച്ചാണ് മാസപ്പടി കേസിൽ സിഎംആർഎൽ ദില്ലി ഹൈക്കോടതിയിൽ ഹർജി നല്കിയത്. അന്വേഷണത്തെ എസ്എഫ്ഐഒ ഇന്ന് വീണ്ടും ശക്തമായി ന്യായീകരിച്ചു. സിഎംആർഎൽ രാഷ്ട്രീയക്കാർക്കും മാധ്യമങ്ങൾക്കും പണം നല്കിയെന്ന് വ്യക്തമാണ്. ഇത് ക്രമക്കേട് മറയ്ക്കാനാണ്. അതിനാൽ അഴിമതി നടന്നിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിക്കാൻ അവകാശമുണ്ടെന്നും എസ്എഫ്ഐഒ വാദിച്ചു. സെറ്റിൽമെൻറ് ബോർഡ് ഉത്തരവ് അന്തിമം അല്ലെന്ന് രാജസ്ഥാൻ ഹൈക്കോടതി വിധി അടക്കം ചൂണ്ടിക്കാട്ടി എസ്എഫ്ഐഒ വാദിച്ചു. രേഖകൾ അന്വേഷണ ഏജൻസിക്ക് കൈമാറാൻ നിയമം അനുവദിക്കുന്നതായി ആദായനികുതി വകുപ്പും ചൂണ്ടിക്കാട്ടി. വാദങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ എഴുതി നൽകാൻ എല്ലാ കക്ഷികൾക്കും ജസ്റ്റിസ് ചന്ദ്രധാരി സിംഗ് നിർദ്ദേശം നല്കി. വിധി അടുത്ത മാസം ആദ്യം ഉണ്ടാകാനാണ് സാധ്യത.
undefined
സിഎംആർഎൽ എക്സാലോജിക് ഇടപാടിൽ കേന്ദ്ര സർക്കാരിന് റിപ്പോർട്ട് നല്കിയിട്ടുണ്ടെന്നാണ് എസ്എഫ്ഐഒ നേരത്തെ കോടതിയിൽ അറിയിച്ചത്. ഹൈക്കോടതി പച്ചക്കൊടി കാട്ടിയാൽ അഴിമതി നിരോധന നിയമപ്രകാരമുള്ള നടപടികളിലേക്ക് കേന്ദ്രം നീങ്ങും എന്ന സൂചനയാണ് എസ്എഫ്ഐഒയുടെ വാദം നല്കുന്നത്.
അബ്ദുൽ സലാം കൊലക്കേസ് : 6 പ്രതികൾക്കും ജീവപര്യന്തം തടവും ഒന്നര ലക്ഷം വീതം പിഴയും